റിയാദ് : സൗദി അറേബ്യയുടെ ദേശീയ കറൻസിയായ സൗദി റിയാലിന് പ്രത്യേക ചിഹ്നമായി. ദേശീയ കറൻസിയുടെ ഐഡന്റിറ്റി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപകൽപന ചെയ്ത റിയാലിന്റെ ചിഹ്നത്തിന് സൗദി ഭരണാധികാരി സൽമാൻ രാജാവ് അംഗീകാരം നൽകി. അറബിക് കാലിഗ്രാഫിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്ത ചിഹ്നം ദേശീയ കറൻസിയെ പ്രതിനിധീകരിക്കും.
സൗദിയുടെ ദേശീയ കറൻസിയായ “SAR” ന്റെ പേര് ഉൾക്കൊള്ളുന്നതാണ് പുതിയ ചിഹ്നം.
പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ രാജ്യത്തിന്റെ സാമ്പത്തിക ഐഡന്റിറ്റി ശക്തിപ്പെടുത്തുന്നതിന് തീരുമാനം സഹായിക്കുമെന്ന് സൗദി അറേബ്യൻ മോണിറ്ററിംഗ് ഏജൻസി ഗവർണർ അയ്മാൻ അൽ-സയ്യാരി വിശദീകരിച്ചു. സാമ്പത്തിക, വാണിജ്യ ഇടപാടുകളിലും വിവിധ ആപ്ലിക്കേഷനുകളിലും ചിഹ്നം ഉടൻ പ്രതിഫലിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ സാമ്പത്തിക, വാണിജ്യ ഇടപാടുകളിലും സൗദി റിയാലിനെ പരാമർശിക്കുന്നതിന് ഈ ചിഹ്നം ഉപയോഗിക്കും
![]()
