റിയാദ് :കായംകുളം പ്രവാസി അസോസിയേഷൻ “കൃപ” പതിനെട്ടാമത് വാർഷിക പൊതുയോഗത്തിൽ 2025-2026 കാലഘട്ടത്തിലേക്കുള്ള പുതിയ ഭരണ സമിതിയെ പ്രഖ്യാപിച്ചു.
മലാസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ഷൈജു നമ്പലശ്ശേരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം മുതിർന്ന അംഗം ബഷീർ കോയിക്കലേത്ത് ഉത്ഘാടനം ചെയ്തു.
ഭാരവാഹികളായി ഇസ്ഹാഖ് ലവ് ഷോർ( പ്രസിഡന്റ് ),ഷിബു ഉസ്മാൻ (ജനറൽ സെക്രട്ടറി),സലിം തുണ്ടത്തിൽ (ട്രഷറർ),കബീർ മജീദ് (ജീവകാരുണ്യ കൺവീനർ),ഷബീർ വരിക്കപ്പള്ളി(പ്രോഗ്രാം കോഡിനേറ്റർ),സൈഫ് കൂട്ടുങ്കൽ,രഞ്ജിത് കണ്ടല്ലൂർ(വൈസ് പ്രസിഡന്റ്),അബ്ദുൽ വാഹിദ്,ഫസൽ കണ്ടപ്പുറം(സെക്രട്ടറി),ഷംസുദ്ധീൻ ബഷീർ(ജോ.ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

മുജീബ് കായംകുളം ചെയർമാനായും മുൻ ഭാരവാഹികളായ സൈഫ് കായംകുളം ,ഷാജി പി കെ ,ഷൈജു നമ്പലശേരി,അഷ്റഫ് ഹമീദ്,സലിം പള്ളിയിൽ എന്നിവർ അംഗങ്ങളായുമുള്ള ഉപദേശക സമിതിയും നിലവിൽ വന്നു.
വിവിധ വിഭാഗം കൺവീനറന്മാരായി കെ ജെ അബ്ദുൽ റഷീദ്(സ്കോളർഷിപ്),സമീർ പിച്ചനാട്ട്(മീഡിയ ),സുധീർ മൂടയിൽ(ജോ.കൺവീനർ,ജീവകാരുണ്യം )എന്നിവരെയും തെരെഞ്ഞെടുത്തു.നിർവ്വാഹക സമിതി അംഗങ്ങളായി കനി ഇസ്ഹാഖ്,സുധിർ മജീദ്,വിജയകുമാർ,ഷംസ് വടക്കേത്തലക്കൽ,താജ് മോൻ ഷറഫ്,നിസാം പെരിങ്ങാല,ഷാജഹാൻ മജീദ്,അൽത്താഫ്,സുന്ദരൻ പെരിങ്ങാല,നിറാഷ്,ബഷീർ കോയിക്കലേത്ത്,നൗഷാദ് യാക്കൂബ് ,സത്താർ കണ്ടപ്പുറം, ദേവദാസ് ഈരിക്കൽ,നിസാം ബഷീർ,റഷീദ് ചേരാവള്ളി,സുനീർ കൊറ്റുകുളങ്ങര,അമീൻ ഇക്ബാൽ,മിദ്ലാജ് വാളക്കോട്ട്,ഖൈസ് ,ബിജു കണ്ടപ്പുറം എന്നിവരെ നിർവ്വാഹക സമിതിയിലേക്കും തെരെഞ്ഞെടുത്തു.
പ്രാദേശിക കൂട്ടായ്മകളുടെ പൊതു വേദിയായ ഫോർക്കയിലെ പ്രതിനിധികളായി സൈഫ് കൂട്ടുങ്കൽ,ഷബീർ വരിക്കപ്പള്ളി,സമീർ പിച്ചനാട്ട് എന്നിവരെ നോമിനേറ്റ് ചെയ്തു.
നാട്ടിലും റിയാദിലുമായി കൂടുതൽ ജീവകാരുണ്യ,സാംസ്കാരിക പ്രവർത്തനങ്ങളിൽ ഇടപെട്ടു കൂടുതൽ സജീവമാകാൻ കൂടുതൽ പേരെ അംഗങ്ങളാക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.
![]()
