റിയാദ് : ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഫെബ്രുവരി 21 വെള്ളിയാഴ്ച രാവിലെ സംഘടിപ്പിക്കുന്ന പ്രവാസി പാർലമെന്റിൽ ഷാഫി പറമ്പിൽ എം പി പ്രവാസി സമൂഹവുമായി സംവദിക്കും.
രാവിലെ 8.30 ന് ബത്ഹ ഡി-പാലസിലെ ഒന്നാം നിലയിലെ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയിൽ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
ചടങ്ങില്‍ ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിക്കും. പരിപാടിയുടെ ഭാഗമായി ഭാരവാഹികളടക്കം രാഷ്ട്രീയ സാമൂഹിക സംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. പരിപാടിയുടെ ഭാഗമാകുന്നതിനായി മുഴുവന്‍ ജനാധിപത്യ വിശ്വാസികളെയും ക്ഷണിക്കുന്നതായി റിയാദ് ഒഐസിസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
![]()
