ദോഹ : ഖത്തർ അഷറഫ് കൂട്ടായ്മക്ക് പുതിയ നേതൃത്വം.ഫെബ്രുവരി ഏഴാം തീയതി അരോമ റസ്റ്റോറൻറിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ അഷ്റഫ് അമ്പലത്തിനെ മുഖ്യരക്ഷാധികാരി ആയും അഷ്റഫ് മൊയ്തുവിനെ പ്രസിഡണ്ടായും അഷറഫ് ബിൻ സൈഫിനെ ജനറൽ സെക്രട്ടറിയായും അഷ്റഫ് ഹരിപ്പാടിനെ ട്രഷററായും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികളായി അഷ്റഫ് ചെമ്മാപ്പിള്ളി, അഷ്റഫ് ഹാപ്പിബേബി (വൈസ് പ്രസിഡണ്ടുമാർ), അഷ്റഫ് വടക്കാഞ്ചേരി, അഷ്റഫ് തിരുവത്ര ( ജോ, സെക്രട്ടറിമാർ), അഷ്റഫ് ഉസ്മാൻ (കൾച്ചറൽ കമ്മിറ്റി ചെയർമാൻ), അഷ്റഫ് ആലുങ്ങൽ ( കൾച്ചറൽ കമ്മിറ്റി വൈസ് ചെയർമാൻ), അഷ്റഫ് നാട്ടിക (മെമ്പർഷിപ്പ് കമ്മറ്റി ചെയർമാൻ), അഷ്റഫ് ഫാർമസി, അഷ്റഫ് നടുവിൽ, അഷ്റഫ് മർഹബ (ഹെൽപ്പ് ഡെസ്ക് ടീം), എന്നിവരെയും മീഡിയ കോർഡിനേറ്ററായി അഷ്റഫ് ഓമശ്ശേരിയും തിരഞ്ഞെടുത്തു.
അഡ്വൈസറി ബോർഡ് മെമ്പർമാരായി സഫ വാട്ടർ എംഡി അഷ്റഫ്, ഇൻറർ ടെക്ക് എംഡി അഷ്റഫ്, ഗ്രാൻ്റ് മാർ എംഡി അഷ്റഫ്, വെൽകെയർ എംഡി അഷ്റഫ് എന്നിവരെയും നാമനിർദ്ദേശം ചെയ്തു.
അഷറഫ് മടിയാരി തിരഞ്ഞെടുപ്പിൽ റിട്ടേണിംഗ് ഓഫീസറായി.
![]()
