ഷാര്‍ജ: അറബിഭാഷ വശമില്ലാത്ത പ്രവാസികള്‍ക്ക് വെള്ളിയാഴ്ചകളിലെ ജുമുഅ ഖുതുബ സ്വന്തം ഭാഷയിൽ കേൾക്കാം.ഇമാം പള്ളിയില്‍ വച്ച് നടത്തുന്ന പ്രഭാഷണം അപ്പപ്പോള്‍ മലയാളം, ഉര്‍ദു ഉള്‍പ്പെടെ 40 വിദേശഭാഷകളില്‍ കേള്‍ക്കാന്‍ സൗകര്യമൊരുക്കുന്ന പുതിയ മൊബൈല്‍ ആപ്പുമായി ഒരുക്കിയിരിക്കുകായണ് ഷാര്‍ജയിലെ ഇസ്ലാമിക കാര്യ വകുപ്പ് അധികൃതർ.മിന്‍ബര്‍ എന്നു പേരിട്ടിരിക്കുന്ന ആപ്പ് വഴി 40 ആഗോള ഭാഷകളില്‍ വെള്ളിയാഴ്ച പ്രഭാഷണത്തിന്റെ തത്സമയ വിവര്‍ത്തനം കേള്‍ക്കുകയും വായിക്കുകയും ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. ഖുതുബ പ്രഭാഷണം നടത്തുന്ന പീഠത്തിന്റെ പേരാണ് മിമ്പര്‍.
![]()
