റിയാദ് :റിയാദ് ഷിഫയിൽ ജോലി ചെയ്തിരുന്ന കോഴിക്കോട് സ്വദേശി ഷാജിയുടെ മകൻ പടന്നപ്പുറത്ത് ആദിൽ ഷാജി ( 20 ) കഴിഞ്ഞദിവസം
ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു .
സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. ബെംഗളൂരുവിൽ വിദ്യാർഥിയാണ് ആദിൽ.
ആദിൽ ചിത്രരചനയിലും , സഹോദരി അൽന ഷാജി ചിത്രരചനയും , പാട്ടുകളുമായി റിയാദിലെ വേദികളിൽ നിറസാന്നിധ്യമായിരുന്നു . മകന്റെ തുടർപഠനാർത്ഥം കുറച്ചുകാലമായി ഷാജിയും കുടുംബവും നാട്ടിലാണ് .
അമ്മ: പടന്നപ്പുറത്ത് നിഷ . സംസ്കാരം ബുധനാഴ്ച രാവിലെ 10-ന് മാങ്കാവ് ശ്മശാനത്തിൽ നടന്നു .
![]()
