റിയാദ്: ലോകത്തു ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ എത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ സൗദി മുന്നിലെത്തി. സന്ദർശക വിസയിൽ രാജ്യം സന്ദർശിക്കുന്നവരുടെ കണക്കിൽ ഗണ്യമായ പുരോഗതി ഉണ്ടായതാണ് ഈ നേട്ടത്തിന് കാരണം. ടൂറിസ്റ്റുകൾ കൂടുതൽ സന്ദർശിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് സൗദി അറേബ്യ 13 ആം സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടതു. വേൾഡ് ടൂറിസം ഓർഗനൈസേഷൻ ആണ് കഴിഞ്ഞ ദിവസം പട്ടിക പുറത്തു വിട്ടത്. ഓർഗനൈസേഷന്റെ കണക്ക് പ്രകാരം സൗദി അറേബിയ 25 ആം സ്ഥാനത്തു നിന്നാണ് 13 ലേക്ക് കുതിച്ചുയർന്നത്. ഈ വർഷാരംഭത്തിൽ തന്നെ 64 ശതമാനം സഞ്ചാരികളുടെ വർധനവാണ് രാജ്യം നേടിയത്.
![]()
