റിയാദ് : വാദി ദവസാറിൽ നിന്ന് എയർ ആംബുലൻസിൽ റിയാദിൽ ചികിത്സക്കെത്തിച്ച എറണാകുളം സ്വദേശി നിര്യാതനായി. പള്ളുരുത്തി ആഞ്ഞിലിയോട്ട് പറമ്പ്ഹൌസ് കറുകയിൽ വീട്ടിൽ പി പ്രശാന്ത് (43)ആണ് മരിച്ചത്. റിയാദിൽ നിന്ന് 650 കിലോമീറ്റർ അകലെ വാദിദവസാറിൽ ഓട്ടോമൊബൈൽ മെക്കാനിക്കായി ജോലി നോക്കിയിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ ശനിയാഴ്ചയാണ് പക്ഷാഘാതം ബാധിച്ചത്.വാദി ദവാസിറിൽ ചികിത്സയിലിരിക്കെ നില വഷളായതിനെ തുടർന്ന് എയർ ആംബുലൻസിൽ റിയാദിലെ ശുമൈസി ആശുപത്രിയിൽ എത്തിച്ചു.തിങ്കളാഴ്ച പത്തു മണിയോടെ മരിച്ചു.പ്രകാശന്റെയും ജഗതാ പ്രകാശിന്റെയും മകനാണ്.ഭാര്യ :സിമി പ്രശാന്ത് മക്കൾ :സിദ്ധാർഥ്, കാർത്തിക്, പ്രതീക്.ശുമൈഷി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും
![]()
