ദോഹ: പ്രമുഖ വ്യവസായിയും ഖത്തർ കെഎംസിസി വൈസ് പ്രസിഡന്റും സാമൂഹ്യ സാംസ്കാരിക കലാ സാഹിത്യ രംഗത്തെ നിറ സാന്നിധ്യവുമായ കെ മുഹമ്മദ് ഈസ്സ ഇന്ന് രാവിലെ ദോഹയിലെ ഹമദ് മെഡിക്കൽ കോര്പറേഷൻ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു. ന്യൂ മോണിയ ബാധിതനായി കഴിഞ്ഞ കുറച്ചു ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അലി ഇന്റർനാഷണൽ ഗ്രൂപ്പ് ഉടമസ്ഥ നും മറ്റു നിരവധി വ്യവസായസ്ഥാപനങ്ങളുടെയും മേധാവിയാണ്. മാപ്പിളപ്പാട്ട് ഗായകൻ കലാ സാംസ്കാരിക പ്രവർത്തകൻ ഫുഡ് ബോൾസംഘാടകൻ എന്നീ നിലകളിൽ ഖത്തറിൽ പ്രശസ്തനായിരുന്നു അദ്ദേഹം.ജനാസ നമസ്കാരവും ഖബറടക്കം ഇന്ന് ( ബുധൻ)ഇശാ നമസ്കാരാനന്തരം മിസൈമർ ഖബർ സ്ഥാനിൽ നടക്കും
![]()
