കോഴിക്കോട് :കോഴിക്കോട് വാഹനാപകടത്തിൽ പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചു. കൊടിയത്തൂർ കാരാട്ട് മുജീബിന്റെ മകൾ ഫാത്തിമ ജിബിൻ (18) ആണ് മരിച്ചത്. ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയാണ്.
മാതാവ് നെജിനാബിയോടൊപ്പം കുറ്റിപ്പാലയിൽനിന്ന് അഗസ്ത്യൻമുഴിയിലേക്ക് മുക്കം ഹയർ സെക്കൻഡറി സ്കൂൾ റോഡ് വഴി വരുന്നതിനിടെ ഇറക്കത്തിൽവെച്ച് സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമാകുകയും ഇലക്ട്രിക് പോസ്റ്റിലിടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നു.ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാത്തിമ ജിബിൻ മരിച്ചു. സഹോദരങ്ങൾ: ഫാത്തിമ റെന, മുഹമ്മദ് റാസി
![]()
