റിയാദ്: റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് ഇസ്മ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന പരിരക്ഷ 2025 ത്രെയ് മാസ ആരോഗ്യ ക്യാമ്പയിന്റെ ഭാഗമായുള്ള അഡ്വാൻസ്ഡ് സൗജന്യ മെഡിക്കൽ ക്യാമ്പ് ഈ വരുന്ന ഫെബ്രുവരി 14,15 (വെള്ളി, ശനി )തീയതികളിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു,
ക്യാമ്പിന്റെ ഭാഗമായി പ്രധാനമായും ഹൃദയം, വൃക്ക, കണ്ണ് എന്നിവയും കൊളസ്ട്രോൾ, ഷുഗർ, പ്രഷർ, അടക്കമുള്ള പതിനേഴോളം പ്രാഥമിക ടെസ്റ്റ്കളുമാണ് അതിനൂനത മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെ അൽ ഖലീജിനടുത്തുള്ള ഇസ്ബിലിയയിലെ (മെട്രോ ചുവപ്പ് ലൈനിൽ സ്റ്റേഷൻ നമ്പർ 23,അൽ ഖലീജിന്റെ 100 മീറ്റർ ദൂര പരിധിയിൽ )ഇസ്മ മെഡിക്കൽ സെന്ററിൽ വെച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കായി നടത്തുന്നത്,
മുൻകൂട്ടി രജിസ്റ്റർ ചെയ്ത 600 പേർക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക, രജിസ്ട്രേഷന്റെ ബാഹുല്യം കണക്കിലെടുത്താണ് നേരത്തെ തീരുമാനിച്ച ഫെബ്രുവരി 14 ന് വെള്ളിയാഴ്ച്ച 300 പേർക്കായി വൺഡേ ക്യാമ്പെന്നത് മാറ്റി ഫെബ്രുവരി 14, 15 വെള്ളി, ശനി ദിവസങ്ങളിലായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത 600 പേർക്കായി ഉയർത്തിയത്.
മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് ഇസ്മ മെഡിക്കൽ സെന്റർ നൽകുന്ന ഒരു വർഷത്തെ കാലാവധിയുള്ള മാസത്തിൽ ഒരു തവണ എന്ന വ്യവസ്ഥയിൽ ഡോക്ടർ കൺസൾട്ടേഷൻ ഉൾപ്പെടെ പ്രാഥമിക ടെസ്റ്റുകൾ സൗജന്യമായി ചെയ്യാൻ കഴിയുന്ന വിസിറ്റ് വിസക്കാർക്കും ഫാമിലികൾക്കും ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കും ഉപയോഗപ്പെടുത്താൻ കഴിയുന്ന മെഡിക്കൽ കാർഡ് നൽകുന്നതും, റിയാദിന്റെ ഏത് ഭാഗത്ത് നിന്നും മെട്രോ സംവിധാനം വഴി ഇസ്മ മെഡിക്കൽ സെന്റർറിൽ എത്താൻ സാധിക്കുമെന്നതും രജിസ്ട്ട്രേഷന്റെ എണ്ണം വർദ്ദിക്കാൻ കാരണമായെന്നും സംഘടകർ അറിയിച്ചു.
ഫ്രബുവരി 14 ന് വെള്ളിയാഴ്ച്ച രാവിലെ 8 മണി മുതൽ വൈകീട്ട് 6 വരെയും ഫ്രബുവരി 15 ശനി രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയും ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്,
ക്യാമ്പുമായി ബന്ധപ്പെട്ട രജിസ്ട്രേഷനായി 055 708 5416 (https://wa.me/qr/K25EN2I7TC2ZF1) എന്ന വാട്സ് അപ്പ് നമ്പറിലും അന്വേഷണങ്ങൾക്കായി 055 656 2077 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കുന്നവർ പ്രഭാത ഭക്ഷണത്തിനു മുൻപ് രക്ത സാമ്പിൾ നൽകുന്നത് ടെസ്റ്റുകൾക് ഗുണകരമാകും.
ചടങ്ങിൽ റിയാദിലെ സാമൂഹ്യ സാംസ്കാരിക സന്നദ്ധ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തികൾ പങ്കെടുക്കും.
![]()
