ന്യൂഡല്‍ഹി : സൗദി അറേബ്യയില്‍ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കുള്ള 30 കിലോഗ്രാം സൗജന്യ ചെക്ക്-ഇന്‍ ബാഗേജ് സംസം വെള്ളത്തിന്റെ ഭാരം കൂടി ഉള്‍പ്പെട്ടതാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. സംസം വാട്ടര്‍ കണ്ടെയ്നറിന് അധിക പീസ് ഹാന്ഡ്ലിങ് ഫീസ് തുടര്‍ന്നും നല്‍കേണ്ടതില്ല. സംസം വെള്ളം ഉള്‍പ്പെടെയുള്ള ചെക്ക്-ഇന്‍ ബാഗേജിന്റെ ഭാര്യം അനുവദനീയ ഭാരത്തിനു മുകളിലാണെങ്കില്‍ അധിക ബാഗേജ് നിരക്കുകള്‍ ബാധകമായിരിക്കും.
![]()
