റിയാദ് : റിയാദിലെ ആലപ്പുഴയിലെ പ്രവാസികളുടെ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷൻ (ഇവ) വാർഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടത്തി. മലസിലെ അൽ യാസ്മിൻ സ്കൂൾ ആഡിറ്റോറിയത്തിൽ ചേർന്ന പൊതു യോഗത്തിൽ
പ്രസിഡന്റ് ആന്റണി വിക്ടറിന്റെ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി മുഹമ്മദ് മൂസ പ്രവർത്തന റിപ്പോർട്ടും ട്രഷറർ നിസാർ മുസ്തഫ കണക്കും അവതരിപ്പിച്ചു
സുരേഷ് കുമാർ, ഹാഷിം ചീയാംവെളി, നൗമിത ബദർ, സിജു പീറ്റർ, ബിന്ദു സാബു എന്നിവർ സംസാരിച്ചു
ബദർ കാസിം സ്വാഗതവും രാജേഷ് ഗോപിനാഥൻ നന്ദിയും പറഞ്ഞു
പുതിയ ഭാരവാഹികളായി ആന്റണി വിക്ടർ ( പ്രസിഡന്റ് ), അബ്ദുൽ അസീസ്, ഷാജി പുന്നപ്ര (വൈസ് പ്രസിഡന്റുമാർ), രാജേഷ് ഗോപിനാഥൻ
(ജനറൽ സെക്രട്ടറി), ആസിഫ് ഇഖ്ബാൽ, ഷാജഹാൻ ആലപ്പുഴ (ജോയിന്റ് സെക്രട്ടറിമാർ), നിസാർ മുസ്തഫ ( ട്രഷറർ), സിജു പീറ്റർ(ചാരിറ്റി കൺവീനർ), ഫാരിസ് സൈഫ് (മീഡിയ കൺവീനർ) സുരേഷ് ആലപ്പുഴ, ഹാഷിം ചീയാം വെളി,
നിസാർ അഹമ്മദ്, വി ജെ നസ്രുദീൻ, ടി എൻ ആർ നായർ (ഉപദേശകസമിതി അംഗങ്ങൾ ) എന്നിവരെ തെരഞ്ഞെടുത്തു
ഇതോടൊപ്പം 2024-25 വർഷത്തേക്കുള്ള വനിതാ വിഭാഗം ഭാരവാഹികളെയും തെരഞ്ഞെടുത്തു
നൗമിതാ ബദർ (പ്രസിഡന്റ്), മായാ ജയരാജ് (വൈസ് പ്രസിഡന്റ്),റീന സിജു (സെക്രട്ടറി ), പ്രവീണ രാജേഷ് (ജോയിന്റ് സെക്രട്ടറി)
![]()
