കൊടുങ്ങല്ലൂർ: ഹുല ഹുക്ക് ചെയ്തുകൊണ്ട് റൂബിക്സ് ക്യൂബിൽ 36 രാജ്യങ്ങളുടെ ഫ്ലാഗ് ചെയ്തുകൊണ്ട് വിസ്മയം തീർക്കുകയാണ് എട്ടുവയസ്സുകാരൻ റൈഹാൻ മുഹമ്മദ്.
കൊടുങ്ങല്ലൂർ ഭാരതീയ വിദ്യാഭവൻ സ്കൂൾ അങ്കണത്തിൽ കൊടുങ്ങല്ലൂർ ഡി വൈ എസ് പി വി കെ രാജു ഉത്ഘാടനം ചെയ്യും.സ്കൂൾ സെക്രട്ടറി ദയ എ മേനോൻ,പ്രിൻസിപ്പൽ എം സവിത,വാർഡ് കൗൺസിലർ സി എസ സുവിന്ദ് എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കുന്ന ചടങ്ങിന് ഗിരിജ ടീച്ചർ അദ്യക്ഷത വഹിക്കും.ചടങ്ങിന് കെ ജി അബ്ദുൽസലാം റാവുത്തർ സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഗീത കൃഷ്ണ കുമാർ നന്ദിയും പറയും.
കൊടുങ്ങല്ലൂർ ഭാരതീയ വിദ്യാഭവൻ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയും. മാനംങ്കേരിയിൽ മുഹമ്മദ് റഫീക്കിന്റെയും, സീനിയ റഫീക്കിന്റെയും,ഇരട്ടക്കുട്ടികളിൽ മൂത്ത മകനാണ് റൈഹാൻ മുഹമ്മദ്. ഇരട്ടക്കുട്ടികളിൽ ഇളയ സഹോദരി റുമൈസ ഫാത്തിമ ഹൂലാ ഹൂപ്പിൽ നിലവിൽ വേൾഡ് റെക്കോർഡിന് ഉടമയാണ്. റെനപ്പർവിൻ മൂത്ത സഹോദരിയുമാണ്.
![]()
