റിയാദ്: മെക് സെവൻ ശുമൈസി ബ്രാഞ്ച് നൂറാം ദിനാഘോഷവും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കകഞ്ചേരിക്ക് യാത്രയയപ്പും സംഘടിപ്പിച്ചു.
വെള്ളിയാഴ്ച്ച രാവിലെ ശുമൈസി പാർക്കിൽ നടന്ന പൊതുപരിപാടി ശുമൈസി ബ്രാഞ്ച് ചീഫ് കോർഡിനേറ്റർ കണ്ണപ്പൻതൊടി ഷറഫുദ്ദീന്റെ അദ്ധ്യക്ഷതയിൽ റിയാദ് ചീഫ് കോർഡിനേറ്റർ ഷുക്കൂർ വലിയോറ ഉദ്ഘാടനം ചെയ്തു.ചീഫ് കോർഡിനേറ്റർ സിദ്ദീഖ് കല്ലുപറമ്പൻ സ്വാഗതവും, ജബ്ബാർ തിരൂരങ്ങാടി, ഇസ്മായിൽ, അഫ്സൽ വള്ളിക്കുന്ന്, രജിത്, അബ്ദു പരപ്പനങ്ങാടി, പി.ടി.എ.കാദർ, ഗഫൂർ അരിമ്പ്രത്തോടി , അബ്ദുറഹ്മാൻ ശുമൈസി എന്നിവർ ആശംസകൾ നേർന്നു.
രാവിലെ 5:45 നു മെക് സെവൻ എക്സൈസോടുകൂടി തുടങ്ങിയ പരിപാടി, യാത്രയയപ്പ് ചടങ്ങ്, കലാകായിക പരിപാടികൾ, ട്രെയിനേഴ്സിനുള്ള ഉപഹാര സമർപ്പണം എന്നിവക്ക് ശേഷം വിഭവ സമൃദ്ധമായ പ്രഭാത ഭക്ഷണത്തോട് കൂടി സമാപിച്ചു.
അബ്ദുൽ കരീം പൂവഞ്ചേരി, അഖിനാസ് കരുനാഗപ്പള്ളി, അതുൽ കൃഷ്ണ ശുമൈസി, ബദർ ശുമൈസി, ഹബീബ് ശുമൈസി, ഷമീർ ഷുമൈസി, സയീദ് ഷുമൈസി, മദനി ജിബാല, യഹിയ, അബ്ദുള്ള, ജുനൈദ്, സിജി എന്നിവർ പരിപാടികൾക്ക് നേ ത നേതൃത്വം നൽകി. ഹംസ കട്ടുപ്പാറ നന്ദി പറഞ്ഞു
![]()
