മക്ക: പാലക്കാട് പട്ടാമ്പി സ്വദേശി മക്കയില്‍ വാഹനം ഇടിച്ച് മരിച്ചു. പട്ടാമ്പി പള്ളിപുറം നാടപ്പറമ്പ് സ്വദേശി ശാഹുല്‍ ഹമീദ് (46) ആണ് മരിച്ചത്. രാത്രി ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്കു പോകാന്‍ റോഡ് മുറിച്ചുകടക്കവെ എതിരെ വന്ന വാഹനമിടിച്ച് തല്‍ക്ഷണം മരിക്കുകയായിരുന്നു.ഷൗക്കിയയില്‍ സമൂസ കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഡോ. ഇവാള് അല്‍ ബഷരി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കും
ഭാര്യ: വഹീദ, മക്കള്‍: അബ്ദുല്‍ ബാസിത്ത്, ഫെമിത, ഫര്‍സാന, മിസ്ബാഹ്
![]()
