റിയാദ്: കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സൗദിയിൽ വരാനിരിക്കുന്ന 2034 വേൾഡ് കപ്പ് സ്റ്റേഡിയങ്ങളെയും അതോടനുബന്ധിച്ചുള്ള അവസരങ്ങളെയും പരിചയപ്പെടുത്താൻ കെ ഇ എഫ് ഗിയർ അപ്പ് ഫിഫ 2034 പരിപാടി സംഘടിപ്പിച്ചു. മലാസിലെ റേഡിസൺ പാർക്ക് ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ മേഖലയിലെ പ്രമുഖ എഞ്ചിനീയർമാർ സംബന്ധിച്ചു.വൈസ് പ്രസിഡന്റ് ഷഫാന മെഹ്റു മൻസിൽ അധ്യക്ഷത വഹിച്ചു . എക്സിക്യൂട്ടീവ് അംഗം സുബിൻ റോഷൻ ചടങ്ങുകൾ നിയന്ത്രിച്ചു.. സൗദിയിലെ സ്റ്റേഡിയം പ്രോജക്റ്റുകളിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന പ്രമുഖ വ്യക്തികളുടെ സാന്നിധ്യം കൊണ്ട് പരിപാടി ശ്രദ്ധേയമായി.കിദ്ദിയ സീനിയർ ഡയറക്ടർ നൗഷാദലി കായൽമടത്തിൽ, മെയ്സ് ഡിസൈൻ മാനേജർ സൈമ ഹൈദരി, സ്ട്രക്ചറൽ എഞ്ചിനീയർ ബൈജു കണ്ടമ്പെത്ത്, റോഷൻ അസോസിയേറ്റ് ഡയറക്ടർ അബ്ദുൽ നവാഫ് മുഹമ്മദ്,റോഷൻ ഡയറക്ടർ ഷാഹിദ് അലി, മെയ്സ് ഐസിടി മാനേജർ ശ്യാം പ്രസാദ് ,മെയ്സ് സീനിയർ സസ്റ്റൈനബിലിറ്റി മാനേജർ അമ്പിളി നാരായണൻ എന്നിവരടങ്ങുന്ന വിദഗ്ദ്ധ പാനലിസ്റ്റുകളുടെ വിഷയാടിസ്ഥാനത്തിലുള്ള അവതരണം ഇവന്റിന്റെ മുഖ്യ ആകർഷണമായിരുന്നു,
ലോകകപ്പുമായി ബന്ധപ്പെട്ട പ്രത്യക്ഷവും പരോക്ഷവുമായ നിരവധി അവസരങ്ങളെപ്പറ്റി ശ്രീ നൗഷാദലി അവതരിപ്പിച്ചു. ടൂറിസം,രാജ്യത്തിന്റെ ഇക്കണോമി, അടിസ്ഥാന സൗകര്യങ്ങൾ, പട്ടണങ്ങളുടെ വികസനം കൂടാതെ അതുമായി ബന്ധപ്പെട്ട് വരാൻ സാധ്യതയുള്ള തൊഴിൽ അവസരങ്ങളും അദ്ദേഹം എടുത്തു പറഞ്ഞു. സ്റ്റേഡിയം ആർക്കിടെക്ചർ & ലൈഫ് സൈക്കിൾ എന്ന വിഷയത്തിൽ സൈമ ഹൈദരി വിശദമായി പ്രതിപാതിച്ചു..ലോകകപ്പ് സംഘാടകരായ ഫിഫയുടെ മാർഗ നിർദ്ദേശങ്ങളനുസരിച്ചുള്ള സ്റ്റേഡിയം ഡിസൈൻ, ഡിസൈനിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സ്റ്റേഡിയങ്ങളുടെ രൂപ കല്പന എന്നീ വിഷയങ്ങൾ ഖത്തർ ലോകകപ്പിലെ അനുഭവത്തിന്റെ വെളിച്ചത്തിൽ വിശദീകരിച്ചു.. സ്റ്റേഡിയങ്ങളുടെ സ്ട്രക്ചറൽ ഡിസൈൻ, ആധുനിക രീതിയിലുള്ള സ്റ്റേഡിയങ്ങൾക്ക് പഴയ സ്റ്റേഡിയങ്ങളുമായുള്ള താരതമ്യം , സ്റ്റേഡിയങ്ങളുടെ വിവിധ തരം ലോഡ് അവലോകനം തുടങ്ങിയ കാര്യങ്ങൾ ബൈജു കണ്ടമ്പത്ത് അവതരിപ്പിച്ചു. സ്റ്റേഡിയം പ്രൊക്യൂർമെൻറ് സ്ട്രാറ്റജി , വിവിധ ഘട്ടങ്ങൾ , നയപരമായ വൈദഗ്ദ്യം, കോൺട്രാക്ട് പരമായ മേഖലകൾ എന്നിവ അബ്ദുൽ നവാഫ് മുഹമ്മദ് പ്രതിപാദിച്ചു.
പരിപാടിയുടെ മുഖ്യ സ്പോൺസർ ഗെബറിറ്റ് ഇന്റർനാഷനൽ പ്രതിനിധി ഫഹദ് റഹീം, ഗെബറിറ്റിന്റെ വിവിധ പ്രൊഡക്റ്റുകളും സാങ്കേതിക വിദ്യകളും സ്റ്റേഡിയങ്ങളുടെ മഴവെള്ള നിർഗമന സംവിധാനങ്ങളും അവതരിപ്പിച്ചു. സ്റ്റേഡിയങ്ങളുടെ നിർമാണ വേളയിലെ വെല്ലുവിളികളും വിവിധ ഘട്ടങ്ങളും അതിന്റെ ആസൂത്രണ കാര്യങ്ങളും റോഷൻ ഡയറക്ടർ ഷാഹിദ് അലി വിശദീകരിച്ചു.ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോർട്സ് സിറ്റി പ്രൊജക്ടിലെ അദ്ദേഹത്തിന്റെ അനുഭവങ്ങൾ പങ്കുവച്ചു. സ്റ്റേഡിയങ്ങളുടെ ഐ സി ടി സംവിധാനങ്ങളും അതോടനുബന്ധിച്ചുള്ള സാങ്കേതിക വിദ്യകളും മേഖലയിലെ വിദഗ്ദ്ധ എഞ്ചിനീയർ ശ്യാം പ്രസാദ് അവതരിപ്പിചു. ടെലികോം, ഫിസിക്കൽ സെക്യൂരിറ്റി, ആക്സെസ് കണ്ട്രോൾ, ഓഡിയോ വീഡിയോ, ഫുട്ബോൾ മാച്ചുകളിലെ വി എ ആർ എന്നീ സംവിധങ്ങളെപ്പറ്റിയും അറിവ് പകരുന്നതായിരുന്നു. സ്റ്റേഡിയം നിർമ്മാണങ്ങളിലെ സുസ്ഥിരത.. സൗദി വേൾഡ് കപ്പിലെ പ്രത്യേകതയായ സീറോ കാർബൺ എമിഷനും സസ്റ്റൈനബിലിറ്റി മാനേജർ അമ്പിളി നാരായണൻ വിശദീകരിച്ചു.
ചോദ്യോത്തര വേളയോടൊപ്പം ഫോറത്തിലെ കഴിവ് തെളിയിച്ച അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും നടന്നു. മുൻ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച വെച്ച കെ ഇ എഫ് ഫുട്ബോൾ ടീം ഗോൾ കീപ്പർ മുഹമ്മദ് റാഷിദ്, ടി എഫ് എൽ മത്സരത്തിനിടെ ജീവൻരക്ഷാ പ്രവർത്തനതിലൂടെ പ്രശംസ പിടിച്ചു പറ്റിയ ആഷിക് ഇലാഹി എന്നിവർക്ക് മെമന്റോ നൽകി . മുഖ്യാതിഥികൾക്ക് കെ ഇ എഫ് എക്സിക്യൂട്ടിവ് കമ്മറ്റിയുടെ പ്രത്യേക മെമന്റോയും കൊടുത്ത് ആദരിച്ചു. സ്റ്റേഡിയം നിർമാണങ്ങൾ സംബന്ധിച്ച് മികച്ച അറിവ് പകരുന്ന ഒരു പരിപാടിയായി ഗിയർ അപ്പ് ഫിഫ 2034 . യോഗത്തിൽ കെ ഇ എഫ് സെക്രട്ടറി ഹഫീസ് ബിൻ കാസിം നന്ദി പറഞ്ഞു.

![]()
