ജുബൈൽ:കെ എം സി സി ജുബൈൽ സിറ്റി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച എലിവെറ്റ് 2K25” പരിപാടിയുടെ ഭാഗമായി സംഘടന, സംഘാടനം, ആരോഗ്യം”എന്ന വിഷയത്തിൽ പ്രഭാഷണവും പൊതു സമ്മേളനവും ജുബൈലിൽ നടന്നു.
റാസിൻ കോഡൂരിന്റെ
ഖിറാഅത്തോടെ
പരിപാടിക്ക് തുടക്കം കുറിച്ചു. ജനറൽ സെക്രട്ടറി ഷഫീഖ് താനൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ, പ്രസിഡന്റ്റ് സൈദലവി പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു.
ജുബൈൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ വെട്ടുപ്പാറ സമ്മേളനം ഉത്ഘാടനം ചെയ്തു.
സീനിയർ നേതാക്കളായ ഹമീദ് പയ്യോളി, ശിഹാബ് കൊടുവള്ളി, ഫിറോസ് വൽക്കണ്ടി, അസീസ് ഉണ്ണിയാൽ എന്നിവർ ആശംസകളർപ്പിച്ചു.
യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ ഷിബു മീരാൻ, കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്രിയേറ്റ് അംഗം ഉസ്മാൻ ഒട്ടുമ്മൽ, ജുബൈൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലാം ആലപ്പുഴ എന്നിവർ വീഡിയോ സന്ദേശം വഴി ആശംസകൾ നേർന്നു.
സിറ്റി ഏരിയ സുരക്ഷാ ബ്രീഫിങ് സെൻട്രൽ കമ്മിറ്റി സുരക്ഷാ കോഓർഡിനേറ്റർ മജീദ് സാഹിബ് നിർവഹിച്ചു.
സംഘടന സെഷനിൽ ഇന്നലകളിൽ നമുക്ക് വേണ്ടി കുപ്പായം തുന്നിയ മഹാരഥന്മാരുടെ ചരിത്രം പറഞ്ഞ് കെ എം സി സി കണ്ണൂർ ജില്ലാ സെക്രട്ടറി ഫൈസൽ ഇരിക്കൂർ പ്രവർത്തകർക്ക് ആവേശം നൽകി.
സംഘാടനം നേതൃത്വം പുലർത്തേണ്ട സൂക്ഷമതകളെ കുറിച്ച് സിറ്റി ഏരിയ വൈസ് ചെയർമാൻ ഹബീബ് റഹ്മാൻ സംസാരിച്ചു.
ആരോഗ്യ സെഷനിൽ,സിറ്റി ഏരിയ ചെയർമാൻ ഡോ. ഫവാസ് ആരോഗ്യപരിപാലനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു.
സിറ്റി ഏരിയ ട്രഷറർ മുജീബ് കോഡൂർ നന്ദി പറഞ്ഞു.
പരിപാടിക്ക് റിയാസ് വേങ്ങര, സിറാജുദ്ദീൻ ചെമ്മാട്, ഇല്യാസ്, അബ്ദുൽ സമദ്, ഫെബിൻ പന്തപ്പാടൻ, സുലൈമാൻ കണ്ണൂർ, അബൂബക്കർ കാസർകോഡ്, മുഹമ്മദ് അഷ്റഫ്, ജാഫർ താനൂർ, ജമാൽ പി വി, അബ്ദുൽ കരീം, സമീറലി വളാഞ്ചേരി, ജംഷി എന്നിവർ നേതൃത്വം നൽകി.
![]()
