ബുറൈദ : ഒ ഐ സി സി അൽ ഖസിം സെൻട്രൽ കമ്മറ്റി ബുറൈദയിൽ വിപുലമായ രീതിയിൽ റിപ്പബ്ലിക്ക് ദിനാ ഘോഷം നടത്തി. റിപ്പബ്ലിക്ക് ദിനത്തിൽ രാവിലെ എട്ട് മണിക്ക് ഒഐസിസി ഖസിം സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡൻറ് മുജീബ് ഒതായി പതാക ഉയർത്തി. ബുറൈദയിലെ അൽ റീഫ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ പ്രൌഡ് ടു ബി ആൻ ഇന്ത്യൻ എന്ന പരിപാടിയിൽ വിവിധ കലാ പരിപാടികളും ഗാന നൃത്ത സന്ധ്യയും സംഘടിപ്പിച്ചു. ബുറൈദയിലെയും റിയാദിലെയും പ്രഗൽഭരായ ഗായകർ ഗാനങ്ങൾ ആലപിച്ചു കൊണ്ട് ചുവട് വെച്ചത് ഗാന നൃത്ത സന്ധ്യയ്ക്ക് മാറ്റു കൂട്ടി.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച സാംസ്ക്കാരിക സമ്മേളനത്തിൽ പൊതു പ്രവർത്തകനും ഒഐസിസി ഖസിം സെൻട്രൽ കമ്മറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായ പ്രമോദ് കുര്യൻ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. സാമൂഹിക ജീവകാരുണ്യ പ്രവർത്തകനും ഒഐസിസി സെൻട്രൽ കമ്മറ്റിയുടെ മുഖ്യ രക്ഷാധികാരിയുമായ സക്കീർ പത്തറ പൊതു സമ്മേളനം ഉൽഘാനം ചെയ്തു. എഞ്ചീനിയർ മുഹമ്മദ് ബഷീർ മുഖ്യ പ്രഭാഷണം നടത്തി . ഖസിമിലെ വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് നിഷാദ് പാലക്കാട് (പ്രവാസി സംഘം ), അലിമോൻ ചെറുകര(കെ എം സി സി ) ഷിഹാബ് സവാമ (ഐ സി ഫ് ), റഫീഖ് അരീക്കോട് (സമസ്ത ഇസ്ലാമിക്ക് സെൻറർ) റിയാസ് വയനാട് (സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ) തുടങ്ങിയവർ സംസാരിച്ചു. ഖസിം പ്രവിശ്യയിൽ പ്രവാസികൾക്കിടയിൽ മൂന്നു പതിറ്റാണ്ടു നീണ്ട സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾ പരിഗണിച്ചു കൊണ്ട് 2024 ലെ ഒഐസിസി ഖസിം സെൻട്രൽ കമ്മറ്റിയുടെ സേവന ശ്രേഷ്ഠ പുരസ്കാരം കനിവ് രക്ഷാധികാരി ഹരിലാൽ ബിക്ക് വൈസ് പ്രസിഡന്റ് മുജീബ് ഒതായി നൽകി ആദരിച്ചു. ജന. സെക്രട്ടറി പിപി എം അശ്റഫ് കോഴിക്കാട് സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ കലാ സാംസ്ക്കാരിക സമിതി കൺവീനർ സുധീർ കായംകുളം നന്ദി പറഞ്ഞു.
![]()
