ദോഹ :പതിവുപോലെ പ്രവാസികളെ പരിഗണിക്കാത്ത ബജറ്റ് ആണ് ഇത്തവണയും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ചതെന്ന് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. പ്രവാസി പുനരധിവാസം, വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിനുള്ള സംവിധാനം തുടങ്ങിയ നിരന്തര ആവശ്യങ്ങള്‍ പോലും ബജറ്റില്‍ പരിഗണിക്കപ്പെട്ടിട്ടില്ലെന്നും പ്രവാസി വെല്‍ഫെയര്‍ കുറ്റപ്പെടുത്തി.
പ്രവാസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനുള്ള യാതൊരു പരിഗണനയും ബജറ്റില്‍ ഇല്ല. ക്രമാതീതമായി തുടരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പ്രത്യേക നിര്‍ദേശങ്ങള്‍ ഇല്ലാത്തതും രാഷ്ട്രീയ ലാഭം മുന്നില്‍ കണ്ടുകൊണ്ട് സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന നീക്കിയിരിപ്പിലും പദ്ധതികളിലുമുള്ള വേര്‍തിരിവും അപലപനീയമാണ്. കേരളത്തോട് തുടരുന്ന അവഗണനയും നീതികരിക്കാന്‍ ആവില്ല. വയനാടിന് പ്രത്യേക പാക്കേജ് ഇല്ലാത്തത് സങ്കടകരമാണ്. ആഡംബര വസ്തുക്കള്‍ക്കുള്ള നികുതിയിളവും ആവശ്യ സാധനങ്ങള്‍ക്കുള്ള വിലക്കയറ്റവും സാധാരണക്കാരനോടുള്ള നിലപാട് വ്യക്തമാക്കുന്നതാണെന്നും പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
![]()
