മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈന്‍) എഴുപത്തി ആറാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി സല്‍മാനിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കിന്റെ സഹായത്തോടെ ഏട്ടാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 100 ല്‍ പരം ആളുകള്‍ പങ്കെടുത്ത ക്യാമ്പിന് ജനറല്‍ സെക്രട്ടറി അരുണ്‍പ്രകാശ് സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് സുധീര്‍ തീരുനിലത്ത് ആധ്യക്ഷത വഹിച്ച, ചടങ്ങ് ഡോ. ഹസന് ഈദ് ബുക്കമസ്
(പാര്‍ലമെന്റ് അംഗം, വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ കമ്മിറ്റി ചെയര്മാന്) ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
സല്‍മാനിയ ആശുപത്രിയെ പ്രതിനിധി സക്ന സയീദ് അല്‍ ഗനാമി, സ്മിത സുജു എന്നിവര്‍ പങ്കെടുക്കുകയും രക്ഷാഷധികാരികളായ കെടി സലീം ജമാല്‍ കുറ്റികാട്ടില്‍, അസിസ്റ്റന്റ് ട്രഷറര്‍ സുജീഷ് മാടായി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വനിതാ വിഭാഗം കണ്‍വീനര്‍ സജ്ന ഷനൂബ് നിയന്ത്രിച്ച ചടങ്ങിന് ചാരിറ്റി വിംഗ് കണ്‍വീനര്‍ സജിത്ത് വെള്ളികുളങ്ങര നന്ദി പറഞ്ഞു. എക്സിക്യൂട്ടീവ് മെമ്പര്‍മാരും വനിതാ വിങ്ങും ക്യാമ്പിന് നേതൃത്വം നല്കി.
![]()
