റിയാദ്: 2025 ലെ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡിന് അര്‍ഹനായ ഡോ. സയ്യിദ് അന്‍വര്‍ ഖുര്‍ഷിദിന് ഡോ. പോള്‍ എന്‍.എല്‍.പി അസോസിയേഷന് റിയാദ് ഘടകം സ്വീകരണം നല്കി. മലാസ് എസ് എസ് സി ഓഫീസ് ട്രൈനിങ്ങ് ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്റര്‍നാഷനല്‍ മാസ്റ്റര്‍ ട്രെയിനര്‍ ഡോ. പോള്‍ തോമസ് അധ്യക്ഷത വഹിച്ചു. റിയാദ് വില്ലാസ് ഫൗണ്ടറും സി ഇ ഒ യുമായ ഡോ. സൂരജ് പാണയില്‍ മുഖ്യാഥിതിയായ ചടങ്ങില്‍ മൈക്രോസോഫ്റ്റ് ജനറല്‍ മാനേജര്‍ അയ്മാന്‍ തക്രൂരി മുഖ്യ പ്രഭാഷണം നടത്തി. സാമൂഹിക പ്രവര്ത്തകന് ശിഹാബ് കൊട്ടുകാട് വിശിഷ്ടാഥിതി ആയിരുന്നു. എസ് എസ് സി കമ്പനി സി ഇ ഒ ഷിജിത്ത്, സാമൂഹിക പ്രവര്‍ത്തകര്‍ സലീം മാഹി, സാദിഖ് , മാധ്യമ പ്രവര്ത്തകന് ഷംനാദ് കരുനാഗപ്പള്ളി, അറബ്ക്കോ കാര്‍ഗോ എം ഡി രാമചന്ദ്രന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ചടങ്ങില്‍ ഡോ. സയ്യിദ് അന്‍വര്‍ ഖുര്‍ഷിദിനുള്ള ഉപഹാരം എന്‍ എല്‍ പി പോള്‍ തോമസ് കൈമാറി. അമേരിക്കയിലേക്ക് മത്സരിക്കാന്‍ സെലെക്ഷന്‍ ലഭിച്ച, മിഡില്‍ ഈസ്റ്റ് റോബോട്ടിക് സ്കൂള്‍ ലെവല്‍ വിന്നര്‍ എന്‍ എസ് പാര്വണേന്തുവിനെ ചടങ്ങില്‍ ആദരിച്ചു. ചടങ്ങില്‍ വിനോദ് കൃഷ്ണ സ്വാഗതവും ഷുക്കൂര്‍ പൂക്കയില്‍ നന്ദിയും പറഞ്ഞു. സുജ മാത്യു അവതരികയായിരുന്നു. ചടങ്ങില്‍ റിയാദിലെ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ നിരവധി പ്രമുഖര്‍ സംബന്ധിച്ചു.
![]()
