റിയാദ് :പൊങ്കൽ, ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി റിയാദ് ഇന്ത്യൻ അസോസിയേഷൻ വിന്റർ ഫെസ്റ്റ് സംഘടിപ്പിച്ചു. അൽ തുറയ ഹാളിൽ ജനുവരി 17 ന് രാവിലേ പത്ത് മണിയോട് കൂടി പ്രസിഡന്റ് മാധവന്റെ സ്വാഗതപ്രസംഗത്തോടെ പരിപാടികൾക്ക് തുടക്കമായി. തമിഴ് ആഘോഷമായ പൊങ്കൽ, അതിന്റെ സാംസ്കാരിക പൈതൃക തനിമ വിളിച്ചോതുന്നതായിരുന്നു. സാംസ്കാരിക പരിപാടിക്കും കായിക മത്സരങ്ങൾക്കും പീറ്റർ രാജ്, അരുൾ നടരാജൻ, മണികണ്ഠൻ, സന്ദീപ്, അശോക്, കൃഷ്ണേന്ദു, ശിവഗംഗ, വിവേക് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്നു ഉച്ചയ്ക്ക് മുത്തുകണ്ണൻ, കരുണാകരൻ, ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. നൃത്ത നൃത്യങ്ങൾ, പ്രച്ഛന്ന വേഷ മത്സരം, തുടങ്ങിയ വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമായ കലാസന്ധ്യയുടെ അവതരണം ഉമ്മർകുട്ടി നിർവ്വഹിച്ചു. ജൂബിൻ, നിഖിൽ, ഹബീബ് തുടങ്ങിയവർ ശബ്ദവും പരിപാടികളും നിയന്ത്രിച്ചു. പൊൻമുരുകൻ, ജോർജ്, ബിജു തുടങ്ങിയവർ രജിസ്ട്രേഷൻ നടപടികൾക്ക് നേതൃത്വം നൽകി.
മനോഹരമായ ക്രിസ്മസ് കരോൾ ക്ലീറ്റസിന്റെ നേതൃത്വത്തിൽ അരങ്ങേറി.
ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി കളറിംഗ് മത്സരവും മുതിർന്നവർക്ക് പാചക മത്സരവും ഉണ്ടായിരുന്നു. ആവേശകരമായ മത്സരങ്ങളിൽ, കളറിംഗ് സബ്ജുനിയർ വിഭാഗത്തിൽ ആര മുത്തുകണ്ണൻ ഒന്നാം സ്ഥാനവും അൽ ഒമായേര, ആരോൺ ജസ്റ്റിൻ തുടങ്ങിയവർ, യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ പ്രണിത മുത്തുകണ്ണൻ ഒന്നാം സ്ഥാനവും മേദിനി, അക്ഷിത തുടങ്ങിയവർ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.
പാചകമത്സരത്തിൽ അൽ ഹദാ യൂണിറ്റിലെ മുരുകനും സംഘവും ഒന്നാം സ്ഥാനം നേടി. അൽ ഹദാ യൂണിറ്റിലെ തന്നെ ജോസഫ് അറയ്ക്കലും സംഘവും രണ്ടാം സ്ഥാനവും, മലാസ് യൂണിറ്റിലെ വിദ്യ ബാലചന്ദ്രനും സംഘവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഷെഫ് സയ്യദ് അലി (ഹോളിഡേ ഇൻ), ഷെഫ് രാജ (ചോഴ റസ്റ്റോറന്റ്) എന്നിവരായിരുന്നു വിധികർത്താക്കൾ. വിജയികൾക്കുള്ള ക്യാഷ് അവാർഡ് പ്രസിഡന്റ് മാധവൻ വിതരണം ചെയ്തു.
പ്രച്ഛന്നവേഷ മത്സരത്തിൽ നക്ഷത്ര നിഖിൽ ഒന്നാം സ്ഥാനവും ,സെയിലൻ രഞ്ജിത് കുമാർ, പ്രെദുൻ കണ്ണന്, തുടങ്ങിയവർ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.
ഏകദേശം 9 മണിയോട് കൂടി സെക്രട്ടറി ടി.എൻ.ആര്. നായർ നന്ദി രേഖപ്പെടുത്തി അത്താഴത്തോടു കൂടി പരിപാടികൾക്ക് തിരശ്ശീല വീണു.
![]()
