*അബ്ദുൽ റഊഫ് കൊണ്ടോട്ടി.*
എമിഗ്രേഷൻ കൗണ്ടറിലെ നീണ്ട നിര ഇനി അപ്രത്യക്ഷമാവും! വിദേശ രാജ്യങ്ങളിലെ പോലെ ഇന്ത്യയിലും ഇ- ഗെയ്റ്റ് സംവിധാനം ഏർപ്പെടുത്തുന്നു. ആദ്യ പടിയായി കൊച്ചി, ബാംഗ്ലൂർ, ഹൈദറാബാദ്, ചെന്നെ, മുംബൈ, കൊൽക്കത്ത, അഹമ്മദാബാദ് എന്നീ എയർപോർട്ടുകളിലാണ് പുതുതായി സംവിധാനം.
*എങ്ങിനെ അപേക്ഷിക്കാം.*
ഇന്ത്യൻ അഭ്യന്തര വകുപ്പിന്റെ
https://ftittp.mha.gov.in/fti/ എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഓൺലൈൻ അപേക്ഷയും പാസ്പോർട്ട്, ഫോട്ടോ, അഡ്രസ്സ് പ്രൂഫ് തെളിയിക്കുന്നതടക്കമുള്ള മറ്റു രേഖകൾ സഹിതം അപേക്ഷിക്കാവുന്നതാണ്.
അപേക്ഷ അംഗീകരിച്ച ശേഷം അപ്രൂവൽ ലഭിച്ച് ബയോമെട്രിക് എൻറോൾ ചെയ്യണം. ഇതിന് കൊച്ചി എയർപോർട്ടിന് പുറമെ കോഴിക്കോട് എയർപോർട്ട്, കോഴിക്കോട്ടേയും തിരുവനന്തപുരത്തെയും FRRO ഓഫീസിലും സൗകര്യമുണ്ട്.
ബയോമെട്രിക് എൻറോൾ ചെയ്യാനായി അപ്പോയ്മെന്റ് നൽകും. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രണ്ട് മാസ കാലാവധിയാണ് പ്രതീക്ഷിക്കുന്നത്.
രജിസ്ട്രേഷൻ പൂർത്തീകരിച്ചവർക്ക് ഇ-ഗെയ്റ്റിൽ പാസ്പോർട്ട്, ബോർഡിംഗ് പാസ് എന്നിവ സ്കാൻ ചെയ്ത് യാത്ര ചെയ്യാനാവും.
![]()
