തിരുവനന്തപുരം-മുൻ ഡിജിപി തിരുവനന്തപുരം ഹീരയിൽ അബ്ദുൾ സത്താർകുഞ്ഞ് (85) ഇന്നു പലർച്ചെ നിര്യാതനായി. കേരളത്തിന്റെ 21ാമത് ഡി.ജി.പി ആയിരുന്നു. 1963 ഐപിഎസ് ബാച്ചുകാരനായ സത്താർകുഞ്ഞ് 1997ലാണ് സർവീസിൽനിന്ന് വിരമിച്ചത്.മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ആദ്യ പോലീസ് മേധാവി കൂടിയായിരുന്നു.പ്രമാദമായ ഒട്ടേറെ കേസുകൾ തെളിയിച്ചിട്ടുള്ള പോലീസ് ഓഫീസറായിരുന്നു സത്താർകുഞ്ഞ്. ഖബറടക്കം ഇന്ന് രാത്രി എട്ടിന് ഇശാ നമസ്കാരാനന്തരം പൂന്തുറ പുത്തൻ പള്ളി ഖബർസ്ഥാനിൽ.
ഭാര്യ: റാഫിയത്ത്. മക്കൾ: മുഹമ്മദ് ഹാഷിം, മുഹമ്മദ് ആസിഫ്, സബീന റസാഖ്, ഷൈമ സമീർ. മരുമക്കൾ: അബ്ദുൽ റസാഖ്, സമീർ മുനീർ, ഫഹ്മിദ, നസ്റിൻ.
![]()
