ദമ്മാം:അതുല്യ ഗായകൻ മുഹമ്മദ് റാഫിയുടെ നൂറാം ജന്മ വാർഷികത്തോട് അനുബന്ധിച്ചു, ദമ്മാമിലെ കലാ സാംസ്കാരിക കൂട്ടായ്മയായ ‘മെഹ്ഫിൽ ‘ മുഹമ്മദ് റാഫി അനുസ്മരണം സംഘടിപ്പിച്ചു . റോസ്ഗാർഡനിൽ നടത്തിയ അനുസ്മരണ പരിപാടി ഷബീർ ചാത്ത മംഗലം ഉദ്ഘാടനം ചെയതു . മെഹ്ഫിൽ പുതിയ ലോഗോ പ്രകാശനം
ജംഷാദ് കണ്ണൂർ നിർവഹിച്ചു. തുടർന്ന് മുഹമ്മദ് റാഫി അനുസ്മരണവും ഓർമയിലെ റാഫി ഗാനങ്ങളും അരങ്ങേറി . അതുല്യനായ പാട്ടുകാരനും , ഇന്ത്യയെ സംഗീതത്തിലൂടെ ലോകത്തിന് പരിചയപ്പെടുത്തിയ മികച്ചൊരു വ്യക്തിത്വവും ആയിരുന്നു മുഹമ്മദ് റാഫി എന്ന് അനുസ്മരണ പ്രഭാഷണത്തില്‍ ഹാഷിം യൂനുസ് കായംകുളം പറഞ്ഞു .
അസ്ലം പാറാല്‍ , യൂനുസ് തിരുവനന്തപുരം, മെഹബൂബ് കൊടുങ്ങല്ലൂർ, ഹാഷിം യൂനുസ്
ഗാനങ്ങൾ ആലപിച്ചു.ആഷിഫ് കൊല്ലം അധ്യക്ഷനും സഈദ് ഹമദാനി അവതാരകനും ആയിരുന്നു.

![]()
