വയനാട് : പ്രതിപക്ഷ നേതാവ് വി ഡി സതീശനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ആത്മഹത്യ ചെയ്ത ഡി സി സി ട്രഷറർ എൻ.എം വിജയൻ്റെ കുടുംബത്തെ സന്ദർശിക്കും. എൻ എം വിജയൻ്റെ മരണത്തിന് പിന്നാലെ കോൺഗ്രസിന് നേരെ വലിയ വിമർശനങ്ങൾ നിലനിൽക്കുന്നതിനിടെ ഇതാദ്യമായാണ് വി ഡി സതീശൻ എൻ എം വിജയൻ്റെ വീട്ടിലെത്തുന്നത്.
വയനാട്ടിലേയ്ക്ക് പ്രതിപക്ഷ നേതാവ് എത്തുന്നത് മറ്റുചില പരിപാടികളിൽക്കൂടി പങ്കെടുക്കാനാണ്. കൽപ്പറ്റയിൽ ഐഎൻടിയുസിയുടെ പ്രതിഷേധ പരിപാടിയിലാണ് ആദ്യം പങ്കെടുക്കുക. ഇതിന് ശേഷമാകും എൻഎം വിജയൻ്റെ കുടുംബത്തെ പ്രതിപക്ഷ നേതാവ് സന്ദർശിക്കുക. വിഡി സതീശനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു.
![]()
