ദുബായ് : യുഎഇയിലെ സാംസ്കാരിക സംഘടനയായ മാസ് സംഘടിപ്പിച്ച സയൻസ് സ്മൈൽസ് വിന്റർ ക്യാമ്പ് സമാപിച്ചു. മാസ് ബാലവേദിയുടെ നേതൃത്വത്തിൽ അജ്മാൻ മെട്രോപൊളിറ്റൻ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ക്യാമ്പിൽ നാനൂറോളം കുട്ടികൾ പങ്കെടുത്തു.
ഷാർജ ഇൻഡ്യൻ അസോസിയേഷൻ സ്രെകട്ടറി ശ്രീപ്രകാശ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇൻഡസ്ട്രിയൽ മേഖല ബാലവേദി സെക്രട്ടറി സിയോണയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മാസ് ജനറൽ സെക്രട്ടറി ബിനു കോറോം, സെൻട്രൽ ബാലവേദി കോർഡിനേറ്ററും ക്യാമ്പ് ഡയറക്ടറുമായ അഞ്ചു ബിജു എന്നിവർ സംസാരിച്ചു. അജ്മാൻ മേഖലാ ബാലവേദി സെക്രട്ടറി സിയാ അസീസ് സ്വാഗതവും റോളമേഖല ബാലവേദി പ്രസിഡൻറ് ശ്രാവൺ നന്ദിയും പറഞ്ഞു
സ്റ്റേറ്റ് സയൻസ് ക്യാമ്പെയ്നർ റിട്ട. ഹെഡ് മാസ്റ്റർ ദിനേശൻ തെക്കുംപാടമാണ് ശാസ്ത്ര ക്ളാസുകൾ കൈകാര്യം ചെയ്തത്.ആക്ടിങ് ട്രെയിനറും, ആർട് ഡയറക്ടറും, കണ്ടന്റ് ക്രിയേറ്ററുമായ ബിപിൻദാസ് പരപ്പനങ്ങാടി വിനോദ-വിജ്ഞാന സെഷനുകൾ കൈകാര്യം ചെയ്തു. സയൻസ് എക്സിബിഷൻ മത്സരങ്ങളിൽ വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, പോസ്റ്റർ എന്നിവയിൽ മത്സരങ്ങൾ നടന്നു. സയൻസ് എക്സിബിഷനിൽ സ്പേസ് ഗാലറി, ആർട്ട് ഗ്യാലറി എന്നിവ ഒരുക്കി കുട്ടികൾ മികവ് പുലർത്തി. നാട്ടിൽ നിന്ന് വന്ന അദ്ധ്യാപകർക്ക് പുറമെ രതീഷ് ബാലൂർ, അഖില സന്തോഷ്, ഡോ. സീത ജഗൻ, ഡോ. ലിസ്സി ഷാജഹാൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധ ക്ലാസുകളും, ഷമിത ആസിഫിന്റെ നേതൃത്വത്തിൽ പാരന്റിങ് സെഷനും സംഘടിപ്പിച്ചു.
![]()
