മസ്കറ്റ് : മസ്കത്തിലെ വാദി കബീറിൽ ക്രിക്കറ്റ് കളിക്കുന്നതിന്നിടെ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി മരിച്ചു.കരുവന്നൂർ കുടറത്തി വീട്ടിൽ പ്രദീപ് (39) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പിതാവ്: തങ്കപ്പൻ. മാതാവ്: തങ്ക. ഭാര്യ: നീതുമോൾ. ഖൗല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
![]()
