ജിദ്ദ: ജിദ്ദ സിജി വിമണ്‍ കളക്ടീവ് ഫാമിലി വെല്‍ബീയിംഗ് വിംഗ് ‘മനസ്സിനെ ശാക്തീകരിക്കുക, ജീവിതത്തെ പുണരുക’ എന്ന വിഷയത്തില്‍ ശില്പശാല നടത്തി. അസീസിയയിലെ അഞ്ചപ്പാര്‍ റെസ്റ്റോറന്റില്‍ നടന്ന വര്‍ക്ക്ഷോപ്പില്‍ ചെയര്‍പേഴ്സണ്‍ റൂബി സമീറിന്റെ അധ്യക്ഷത വഹിച്ചു. ആര്‍ക്കിടെക്ടും സോഫ്റ്റ് സ്ക്കില്‍ ട്രെയിനറുമായ ഐഷ വസ്ന ഇസ്ലാമിക സൈക്കോളജിയുടെ അടിസ്ഥാനത്തില്‍ മാനസികവും ശാരീരികവുമായ ഉണര്‍വിനും ജീവിതവിജയത്തിനുതകുന്നതുമായ നിര്‍ദ്ദേശങ്ങളും ജീവിതചര്യകളും പങ്കുവെച്ചു.അത് മാനസികോന്മേഷത്തിന്റെ പുതിയ ഊര്‍ജ്ജം സദസ്സിനു കൈമാറി.
‘നിങ്ങളുടെ തന്നെ ഏറ്റവും നല്ല രൂപത്തിലേക്ക്’ എന്ന വിഷയത്തില്‍ സൈക്കോളജിസ്റ്റും ആര്‍ട്ടിസ്റ്റും അധ്യാപികയുമായ നബീല അബൂബക്കര്‍ പുതിയ ഒരു പുതുവര്‍ഷത്തിലേക്ക് ഏറ്റവും പുതിയ വേര്‍ഷനായി മാറ്റിയെടുക്കുവാനുള്ള മാര്‍ഗ്ഗങ്ങളും ആശയങ്ങളും വിശദീകരിച്ചു. പരിപാടിയുടെ അവതരണവും നന്ദി പറയലും എഴുത്തുകാരിയായ സൗദ കാന്തപുരം നിര്‍വ്വഹിച്ചു.
![]()
