ദുബായ് : ദുബൈ മാരത്തോണ്‍ ഇന്ന് രാവിലെ ആറിന് ആരംഭിക്കും. ദുബൈ പൊലിസ് അക്കാഡമിക്ക് പിന്നിലുള്ള മദീനത്ത് ജുമൈറയില്നിന്നുമാണ് കൂട്ടയോട്ടം തുടങ്ങുക. അബുദാബി ദിശയില്‍ കിങ് സല്മാന് ബിന്‍ അബ്ദുല്‍അസീസ് അല്‍ സഊദ് സ്ട്രീറ്റിലൂടെയും പിന്നീട് തിരിഞ്ഞ് മീഡിയാസിറ്റിയിലൂടെയും കടന്നുപോകുന്ന ഓട്ടക്കാര്‍ ഇതേ റോഡില്‍ ഷാര്‍ജ ദിശയില്‍ നീങ്ങും. ജുമൈറ സ്ട്രീറ്റിലൂടെ ജുമൈറ ബീച്ച് ഹോട്ടല്‍ കടന്ന് അല്‍ മെഹെമല് സ്ട്രീറ്റിലൂടെ ഒടുവില്‍ സ്റ്റാര്‍ട്ടിങ് പോയന്റായ മദീനത്ത് ജുമൈറയില്‍ എത്തി ഉച്ചക്ക് ഒന്നോടെ അവസാനിക്കും.
മുൻ ലോക മാരത്തൺ ചാമ്പ്യൻ ലെലിസ ഡെസീസ ഉൾപ്പെടെയുളളവർ ഇത്തവണ മാരത്തണിൽ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഉംസുഖീം റോഡിലാണ് മാരത്തണിന്റെ തുടക്കവും സമാപനവും.
അതേസമയം ദുബായ് മാരത്തണ്‍ കാരണം ദുബൈയിലെ പലയിടത്തും നാളെ ഗതാഗതം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ചില റോഡുകള്‍ അടച്ചിടുന്നതിനാല്‍ യാത്രയുടെ റൂട്ടുകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യണമെന്ന് ദുബൈ റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി മുന്നറിയിപ്പിൽ വ്യക്തമാക്കി.
മാരത്തോണിലെത്തുന്ന ആളുകളുടെ സൗകര്യം കണക്കിലെടുത്ത് ദുബായ് മെട്രോ ഞായറാഴ്ച പുലർച്ചെ മുതൽ സർവീസ് ആരംഭിക്കും. ഉച്ചയ്ക്ക് 1 മണിയോടെയാണ് മാരത്തണ്‍ അവസാനിക്കുക.
![]()
