ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ ആരംഭിച്ച 18 മത് പ്രവാസി ഭാരതീയ ദിവസില്‍ ഇക്കഴിഞ്ഞ കലണ്ടര്‍വര്‍ഷത്തെ നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി നോര്‍ക്ക അച്ചീവ്മെന്റ് കലണ്ടര്‍ പ്രകാശനം ചെയ്തു. നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ ഡോ.എം.എ യൂസഫലി മസ്കറ്റിലെ ഇന്ത്യന്‍ എംബസി ഓണററി കോണ്‍സുലര്‍ (സലാല മേഖല) ഡോ. സനാതനനു നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. നോര്‍ക്ക റൂട്ട്സിന്റെ 2025 ജനുവരിയിലെ ആദ്യ ന്യൂസ് ലെറ്റര്‍ ജനറല്‍ മാനേജര്‍ രശ്മി റ്റി ഡോ. എം. എ യൂസഫലിക്ക് കൈമാറി. സംസ്ഥാനത്തുനിന്നും നോര്‍ക്ക വകുപ്പ് അഡീഷണല്‍ സെക്രട്ടറി ബി. സുനില്‍ കുമാര്‍, നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ രശ്മി.റ്റി, റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ് എന്നിവരുടെ നേതൃത്വത്തിലുളള 8 അംഗ പ്രതിനിധി സംഘമാണ് പ്രവാസിഭാരതീയ ദിവസില്‍ പങ്കെടുക്കുന്നത്.
![]()
