ജിദ്ദ: ജിദ്ദ നവോദയ കുടുംബവേദി സംഘടിപ്പിച്ച ”നവോദയം 2025”ക്രിസ്തുമസ് പുതുവത്സരാഘോഷം ശ്രദ്ധേയമായി. വിവിധ നവോദയ കുടുംബവേദി ഏരിയ കമ്മിറ്റികളില്‍ നിന്നുമുള്ള നൂറില്‍ കൂടുതല്‍ കുട്ടികള്‍ പങ്കെടുത്ത വിവിധതരം കലാപരിപാടികള്‍ നടന്നു
വനിതാവേദി കണ്‍വീനര്‍ അനുപമ ബിജുരാജ് അദ്യക്ഷത വഹിച്ച ചടങ്ങ് നവോദയ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര ഉദ്ഘാടനം ചെയ്തു.
ജാതി മത ഭേദമന്യേ എല്ലാ വിഭാഗങ്ങള്‍ക്കും പങ്കെടുക്കാനും ഒത്തൊരുമിക്കാനും വേദിയൊരുക്കുന്ന നവോദയ കുടുംബവേദിയുടെ പ്രവര്‍ത്തനത്തെ നവോദയ ട്രഷറര്‍ സിഎം അബ്ദുള്‍റഹ്മാന്‍ പ്രശംസിച്ചു. സഫ, ഖാലിദ് ബിന്‍ വലീദ്, അനാകിഷ്, ഷറഫിയ, മക്ക ഈസ്റ്റ്, മക്ക വെസ്റ്റ്, കിലോ 5, സനായ്യ, കാര്‍ ഹരാജ്, ബവാദി തുടങ്ങിയ നവോദയയുടെ വിവിധ ഏരിയ കുടുംബവേദികളില്‍ നിന്നുമുള്ള ബാലവേദി കുട്ടികളും, വനിതകളും, പുരുഷന്മാരും പങ്കെടുത്ത ഗ്രുപ്പ് ഡാന്‍സുകള്‍, ഗ്രൂപ്പ് സോങ്ങുകള്‍, ക്വിസ് മത്സരങ്ങള്‍, നിശ്ശബ്ദ നടനം, അക്ഷര പുനഃക്രമീകരണം, നവോദയ ഗായകരുടെ ഗാനമേളയും മറ്റു കലാ പരിപാടികളും ചടങ്ങിന് മാറ്റ് കൂട്ടി. മനോഹരമായ കരോള്‍ ഗാനത്തോട് കൂടി ക്രിസ്തുമസ് അപ്പൂപ്പന്റെ വരവ് സദസ്സിനെ ഇളക്കി മറിച്ചു.
പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ബിജുരാജ് രാമന്തളി, അനിത് അബ്രഹാം, നിഷാദ് വര്‍ക്കി, മുജീബ് കൊല്ലം, നൗഷാദ് ബാബു, റഫീഖ് മമ്പാട്, ഗഫൂര്‍ മമ്പുറം, നീനു വിവേക്, മനോജ് യഹ്യ, മാജാ സാഹിബ്, നജ റഫീക്ക്, അനില്‍ മാസ്റ്റര്‍, ദീപ്തി പ്രതീഷ്, ആലിയ, ഷാഹിദ ജലീല്‍, ഷഫീക്ക് കൊല്ലം, വിനോദ് ബാലകൃഷ്ണന് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. നവോദയ കുടുംബവേദി കേന്ദ്ര കമ്മിറ്റി കണ്‍വീനര്‍ മുസാഫര്‍ പാണക്കാട് സ്വാഗതവും ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ നൗഷാദ് ബാബു നന്ദിയും പറഞ്ഞു. കേന്ദ്ര കമ്മിറ്റി മെമ്പര്‍ ഹഫ്സ മുസാഫര്‍, പ്രവാസി എഴുത്തുകാരി റജിയ ബീരാന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
നവോദയ രക്ഷാധികാരി സമിതി അംഗങ്ങളായ അബ്ദുല്ല മുല്ലപ്പള്ളി, സലാഹുദ്ദിന് വെമ്പായം, ജലീല്‍ ഉച്ചാരക്കടവ്, ആസിഫ് കരുവാറ്റ, നവോദയ കേന്ദ്ര കമ്മറ്റി അംഗങ്ങള്‍, ഏരിയ, യൂനിറ്റ് ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
![]()
