തബൂക്ക്: പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മാസ്സ് കേന്ദ്ര കമ്മറ്റിയംഗവും സാഗര യൂണിറ്റ് സെക്രട്ടറിയുമായ ജറീഷ് ജോണിന് സാഗര യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്കി. ബൈജു ചാക്കോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോസ് സ്കറിയ സ്വാഗതം ആശംസിച്ചു. ഫൈസല്‍ നിലമേല്‍, റഹീം തബൂക്ക്, ഉബൈസ് മുസ്തഫ, സജിത്ത് രാമചന്ദ്രന്, ഷെമീര്‍, മുസ്തഫ തെക്കന്‍, വിശ്വന് പാലക്കാട്, സെന്‍സന്‍ കുര്യാക്കോസ്, പ്രിന്‍സ് ഫ്രാന്‍സിസ്, അനില്‍ ബാബു, അനീഷ് തേള്‍പ്പാറ, ഫിറോസ്, ബിനു ജോര്‍ജ്, ജിജോ മാത്യു, ബിനു ആസ്ട്രോണ്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് ഭാരവാഹികള്‍ മാസ്സിന്റെ ഉപഹാരം ജറീഷിനു സമ്മാനിച്ചു.
ഇടുക്കി സ്വദേശിയായ ജറീഷ് കഴിഞ്ഞ പത്തു വര്‍ഷമായി തബൂക്ക് മിലിട്ടറി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ആയി സേവനം അനുഷ്ഠിക്കുകയായിരുന്നു. ഭാര്യ സന്ധ്യയും ഇതേ ആശുപത്രിയില്‍ നഴ്സ് ആയി ജോലി ചെയ്യുന്നു. വിദ്യര്‍ത്ഥികളായ മൂന്നു കുട്ടികള്‍ നാട്ടില്‍ പഠിക്കുകയാണ്. യാത്രയയപ്പിനു മറുപടി പ്രസംഗത്തില്‍ ജറീഷ് നന്ദി രേഖപ്പെടുത്തി.
![]()
