റിയാദ്: റിയാദിൽ പ്രവർത്തിക്കുന്ന മലയാളി പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോർക റിയാദിന് (ഫെഡറേഷൻ ഓഫ് കേരളൈറ്റ്സ് റീജിയണൽ അസോസിയേഷൻ) 2025-26 വർഷത്തേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു .റിയാദ് അൽ മാസ് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് ഫോർകയുടെ പുന:സംഘടന നടന്നത്. അലി ആലുവ അധ്യക്ഷത വഹിച്ച യോഗത്തിൽ ജ:കൺവീനർ ഉമ്മർ മുക്കം പ്രവർത്തന റിപ്പോർട്ടും ട്രഷറർ അലി ആലുവ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
പുന:സംഘടന നിയന്ത്രിക്കുന്നതിന് വേണ്ടി പതിനൊന്നംഗ സമിതിയെ നേരത്തെ തിരഞ്ഞെടുത്തിരുന്നു.
റഹ്മാൻ മുനമ്പത്ത്- ചെയർമാൻ (മൈത്രി കരുനാഗപ്പള്ളി) ഉമ്മർ മുക്കം- ജനറൽ കൺവീനർ(മാസ് റിയാദ്) ജിബിൻ സമദ്- ട്രഷറർ (കൊച്ചി കൂട്ടായ്മ) നാസർ കാരന്തൂർ മുഖ്യ രക്ഷാധികാരി എന്നിവരാണ് പ്രധാന ഭാരവാഹികൾ.രക്ഷാധികാരികളായി
ടി.എം.അഹമദ് കോയ, (ഫ്ലീരിയ ഗ്രൂപ്പ് ) ശിഹാബ് കൊട്ടുക്കാട്, അറബ്കോ രാമചന്ദ്രൻ എന്നിവരെയും ഉപദേശകസമിതി അംഗങ്ങളായി സനൂപ് പയ്യന്നൂർ,വിജയൻ നെയ്യാറ്റിൻകര,സാബു ഫിലിപ്പ്,അഡ്വ: ജലീൽ കിണാശേരി, സൈഫ് കായംകുളം,അലി ആലുവ, ഫൈസൽ വടകര, കെ.ബി.ഷാജി , തൊമ്മിച്ചൻ കുട്ടനാട് തെരെഞ്ഞെടുത്തു
സൈദ് മീച്ചന്ത (ഫ്രണ്ട്സ് ഓഫ് കാലിക്കറ്റ്) ജയൻ കൊടുങ്ങലൂർ (കൊടുങ്ങല്ലൂർ പ്രവാസി അസോസിയേഷൻ) കരീം കാനാംപുറം (പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ) സൈഫ് കൂട്ടുങ്കൽ (കായംകുളം പ്രവാസി അസോസിയേഷൻ ) എന്നിവർ വൈസ് ചെയര്മാന്മാരും അലക്സ് കൊട്ടാരക്കര (കൊട്ടാരക്കര പ്രവാസി അസോസിയേഷൻ) അഖിനാസ് കരുനാഗപ്പള്ളി (നന്മ കൂട്ടായ്മ കരുനാഗപ്പള്ളി) ഹാഷിം ചീയ്യംവേലിൽ (ഈസ്റ്റ് വെനീസ് ആലപ്പുഴ കൂട്ടായ്മ) എന്നിവർ ജോ.കൺവീനർമാരും ആണ്.
ജീവകാരുണ്യ കൺവീനർ ഗഫൂർ കൊയിലാണ്ടി (കൊയിലാണ്ടി നാട്ടുകൂട്ടം),ജീവകാരുണ്യ ജോ. കൺവീനർ കമറുദ്ധീൻ കെ.എച്ച് (താമരക്കുളം പ്രവാസി അസോസിയേഷൻ),ആർട്സ് കൺവീനർ മജീദ് പി.സി.റിമാൽ (റിയാദ് മലപ്പുറം കൂട്ടായ്മ),കൾച്ചറൽ കൺവീനർ ഷാഹിൻ (സംഗമം കോഴിക്കോട്),മജീദ് (മൈത്രി കരുനാഗപ്പള്ളി),സ്പോർട്സ് കൺവീനർമാർ സക്കീർ മേലെപറമ്പൻ(വാവ വണ്ടൂർ)ജലീൽ തിരൂർ (തിരൂർ പ്രവാസി അസോസിയേഷൻ ),മീഡിയ കൺവീനർ സലീം പള്ളിയിൽ ( ഇലിപ്പക്കുളം പ്രവാസി അസോസിയേഷൻ),ജോ. ട്രഷറർ,ജബ്ബാർ കെ. പി (മാസ് റിയാദ് )എന്നിവരെയും തിരഞ്ഞെടുത്തു.
അംഗ സംഘടനകൾക്കിടയിലെ ബന്ധങ്ങൾ ഊഷ്മളമാക്കുന്നതിനും ക്ഷേമ പ്രവർത്തനങ്ങൾക്കും പുതിയ കമ്മിറ്റി ശ്രമിക്കുമെന്നും പ്രവാസി പൊതു വിഷയങ്ങളിൽ ഇടപ്പെടൽ നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.
ഉമ്മർ മുക്കം സ്വാഗതവും സൈഫ് കായംകുളം നന്ദിയും പറഞ്ഞു.
![]()
