കണ്ണൂർ : ഗോപി കൂവോടിൻറെ ” പ്രവാസം-കനലും കുളിരും ” പ്രകാശനം ജനുവരി 19 ന് രാവിലെ 9 മണിക്ക് പ്രകാശനം ചെയ്യും.പുകസ തളിപ്പറമ്പ് സൗത്തിന്റെ നേതൃത്വത്തിൽ
തളിപ്പറമ്പ് -കുറ്റിക്കോൽ മാനവ സൗഹൃദ മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ കേരള സംഗീത നാടക അക്കാദമി സെക്രെട്ടറി കരിവെള്ളൂർ മുരളി പുരോഗമന കലാ സാഹിത്യ സംഘം തളിപ്പറമ്പ് മേഖല പ്രസിഡന്റ് എം വി ജനാർദ്ദനൻ മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്യും.
പുകസ പ്രവർത്തക സമിതി അംഗം പ്രിയ സന്തോഷ് പുസ്തകം പരിചയപെടുത്തും.പുകസ തളിപ്പറമ്പ് സൗത്ത് സെക്രട്ടറി ഇ മോഹനൻ കുറ്റിക്കോൽ സ്വാഗതം പറയും.
പുകസ തളിപ്പറമ്പ് സൗത്ത് പ്രസിഡന്റ് സുമതി ടീച്ചർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ടി ബാലകൃഷ്ണൻ,വി. ജയ എന്നിവർ ആശംസകളർപ്പിച്ചു സംസാരിക്കും.
പായൽ ബുക്സ് ആണ് പ്രസാധകർ.
![]()
