കൊച്ചി: ഉമാ തോമസ് എംഎൽഎയ്ക്ക് അപകടമുണ്ടാക്കിയ ഗിന്നസ് നൃത്ത വിവാദങ്ങൾക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി. മെഗാ ഭരതനാട്യം നടത്തിപ്പുമായി ബന്ധപ്പെട്ട് നടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിനിടയിലാണ് നടിയുടെ മടക്കം. പരിപാടിയുടെ സംഘാടകരെ പൂർണമായും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവർക്ക് നോട്ടീസ് നൽകി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.ഏറെക്കാലമായി അമേരിക്കയിൽ കഴിയുന്ന താരം ഭരതനാട്യം പരിപാടിക്കായാണ് കൊച്ചിയിലെത്തിയത്. കൊച്ചി വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂർ വഴിയാണ് ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോയത്
![]()
