ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പ് നടത്തുന്ന കുറ്റവാളികള്‍ ദുരുപയോഗം ചെയ്യുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വാട്ട്സ്ആപ്പ് മുന്നിലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ടെലിഗ്രാമിനും ഇന്‍സ്റ്റഗ്രാമിനുമൊപ്പം വാട്ട്സ്ആപ്പും ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ പ്രിയപ്പെട്ട ഇടമാണെന്ന്ആഭ്യന്തരമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
2024ലെ ആദ്യ മൂന്ന് മാസങ്ങളില്‍ വാട്ട്സ്ആപ്പ് വഴിയുള്ള സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ആകെ 43,797 പരാതികളും ടെലിഗ്രാമിനെതിരേ 22,680 പരാതികളും ഇന്‍സ്റ്റഗ്രാമിനെതിരേ 19,800 പരാതികളുമാണ് ലഭിച്ചത്. സൈബര്‍ തട്ടിപ്പുകാര്‍ ഇത്തരം തട്ടിപ്പുകള്‍ ആരംഭിക്കുന്നതിന് ഗൂഗിള്‍ സേവന പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുന്നുണ്ട്. മറ്റുരാജ്യങ്ങളില്‍ നിന്ന് ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ക്ക് ഗൂഗിളിന്റെ പരസ്യ പ്ലാറ്റ്ഫോം സൗകര്യം നല്‍കുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ 2023-24 വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
![]()
