ജിദ്ദ – വെള്ളി, ശനി ദിവസങ്ങളില്‍ തലസ്ഥാന നഗരിയായ റിയാദിലും മദീനയിലും അടക്കം വിവിധ ഇടങ്ങളിൽ താപനില രണ്ടു ഡിഗ്രി വരെയെത്താന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകന് അഖീല്‍ അല്‍അഖീല്‍ അറിയിച്ചു.സൗദിയിലെ ചില ഭാഗങ്ങളില്‍ താപനില പൂജ്യത്തിന് താഴെയെത്തും.അടുത്താഴ്ച ചില ഭാഗങ്ങളില്‍ കനത്ത മഴക്ക് സാധ്യതയും പറയുന്നുണ്ട്.
തബൂക്കിലെ ചിലയിടങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടാകാനും സാധ്യത ഉണ്ട്.
![]()
