ജിദ്ദ :ആധുനിക അറബി ഭാഷാ പഠന സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്ത് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് മാര്‍ഗ്ഗ രേഖേ സമര്‍പ്പിക്കാനായി ജിദ്ദയില്‍ നാളെ ആരംഭിക്കുന്ന ആഗോള സമ്മേളനത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ഏക പ്രതിനിധിയായി പ്രമുഖ അറബി ഭാഷാ പണ്ഡിതന് ഡോ.ഹുസൈന് മടവൂരിന്ന് ക്ഷണം. ജനുവരി മൂന്ന് മുതല്‍ ജിദ്ദാ റാഡിസണ്‍ ബ്ലൂ കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ത്രിദിന സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം അറബി ഭാഷാപണ്ഡിതമാര് പങ്കെടുക്കും. സൗദി ജനറല്‍ കോണ്‍ഫറന്‍സ് അഥോറിറ്റിയും ഭാഷാ വികസന സമിതിയുമാണ് സംഘാടകര്‍.
ആധുനിക അറബിഭാഷാ പഠനവും അദ്ധ്യാപനവുമായി ബന്ധപ്പെട്ട നാല്പതോളം ശീര്‍ഷകങ്ങളാണ് ചര്‍ച്ചക്ക് വിധേയമാക്കുക. അറബ് സര്‍വ്വകലാശാലകള്‍ക്ക് പുറമെ അമേരിക്ക, ബ്രിട്ടണ്, ഫ്രാന്‍സ്, ഇറ്റലി, ബോസ്നിയ, മലേഷ്യേ തുടങ്ങിയ നിരവധി രാജ്യങ്ങളിലെ അറബി ഭാഷാ വിദഗ്ധര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.
യൂണിവേഴ്സിറ്റി പ്രൊഫസര്‍മാര്‍, കോളേജ് അദ്ധ്യാപകര്‍, ഭാഷാദ്ധ്യാപക പരിശീലന കേന്ദ്രങ്ങളിലെ വിദഗ്ധര്‍, ഗവേഷണ വിദ്യാര്‍ത്ഥികള്‍, അക്കാദമിക രംഗത്തെ പ്രമുഖ വ്യക്തികള്‍ തുടങ്ങിയവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
![]()
