സുരേഷ് ശങ്കർ,
എം ഡി, ജി സി സി ടൈമ്സ്
വീണ്ടും ഒരു പുതുവർഷം കൂടി സമാഗതമായി.
മായാ കാഴ്ചകളുടെ മാസ്മരിക ലോകത്ത് മാനവരാശിക്ക് ഇന്ന് ഒരു പുതുവർഷം കൂടി പിറക്കുകയാണ്.
ഡിസംബർ മാസത്തിന്റെ മഞ്ഞുമൂടിയ രാവുകളെ പുൽകിക്കൊണ്ട് ഒരുപാടു പ്രതീക്ഷകളോടെ വീണ്ടുമൊരൂ പുതുവർഷം. കാലത്തിൻറെ അരങ്ങിൽ ഒരു വർഷത്തിനും കൂടി യവനിക വീണു .
കഴിഞ്ഞുപോയ ഒരു വർഷത്തിലെ നഷ്ട്ടങ്ങളെയും ദുഃഖങ്ങളെയും നമുക്ക് വിസ്മരിക്കാം. നല്ലതിനെ മാത്രം ഓർത്തു വെയ്ക്കാം.
ഓരോരുത്തരും ഓരോ തീരം തേടിയുള്ള യാത്രയിൽ
ഓർക്കാതെ കൈവരുന്ന കുറെ സൗഭാഗ്യങ്ങൾ,
വിരൽത്തുമ്പിൽ വെച്ച് വീണുടഞ്ഞ പോകുന്ന കുറെയേറെ സ്വപ്നങ്ങൾ,
പ്രതീക്ഷകൾ അങ്ങിനെ സമ്മിശ്ര പ്രതികരണങ്ങളുടെ ആകെ തുകയാണ് ഓരോ പുതുവർഷവും.
ഓരോ ജീവിതവും ഓരോ യാത്രയാണ്.
യാത്ര നമ്മൾ തുടങ്ങുന്നതും ഒറ്റയ്ക്ക് അവസാനിക്കുന്നതും ഒറ്റയ്ക്ക്.ഇതിനിടയിൽ ചിലർ വഴിയിൽ നിന്ന് നമ്മോട് സംസാരിക്കുന്നു.
മറ്റു ചിലർ കൂടെ കൂടുന്നു.
പുതുമ നഷ്ടമാകുമ്പോൾ
അവരും പാതിവഴിയിൽ ഒറ്റയ്ക്ക് ആക്കി പോകുന്നു.
വേദനകളും സന്തോഷങ്ങളും ഉള്ളിൽ ഒതുക്കി നമ്മൾ യാത്ര തുടർന്നു കൊണ്ടേയിരിക്കുന്നു.
നമ്മൾ ഈ യാത്രയിൽ ചെയ്യുവാനുള്ള കടമകൾ ചെയ്തു തീർത്ത് ഒന്നും ആഗ്രഹിക്കാതെ പ്രതീക്ഷിക്കാതെ നമ്മുടെ യാത്ര തുടർന്നു കൊണ്ടെ ഇരിക്കുക.
മനുഷ്യനെ സ്നേഹിക്കൂ,
മാനവികതയെ സ്നേഹിക്കൂ,
അയൽക്കാരനെ സ്നേഹിക്കൂ,
രാജ്യത്തെ സ്നേഹിക്കൂ,
ലോകത്തെ സ്നേഹിക്കൂ,
പ്രപഞ്ചത്തെ സ്നേഹിക്കൂ,
പരസ്പര സ്നേഹത്തിന്റെ വെളിച്ചമാവട്ടെ ഈ പുതുവർഷം.
ഒരുപാട് തോൽവിയുണ്ടായി,
കനത്ത നഷ്ടങ്ങളുണ്ടായി,
ചിലരെ നമ്മൾ വേദനിപ്പിച്ചെങ്കിൽ , വേറെ ചിലർ നമ്മളെ കുത്തിനോവിച്ചു.
എന്നോടൊപ്പം നിന്നവർക്ക്,
കുറ്റം പറഞ്ഞവർക്ക്, പരിഹസിച്ചവർക്ക് . വിട്ടുപോയവർക്ക് . സഹായിച്ചവർക്ക് . സ്നേഹിച്ചവർക്ക് .
എല്ലാവരോടും നന്ദി മാത്രം.
സ്വപ്നങ്ങളും പ്രതീക്ഷകളും നിറഞ്ഞ,നോവുകളില്ലാത്ത, വേർതിരിവുകളില്ലാത്ത,
പരസ്പരം സ്നേഹം മാത്രം നൽകുന്ന,
ഒരു പുതുവർഷത്തിനായി
ഞാനും, നിങ്ങളോടൊപ്പം കൈകോർക്കുന്നു.
ഈ മഞ്ഞു കാലത്തിന്റെ നനുത്ത കുളിരില്, നമുക്ക് സ്വപനം കാണാം നല്ലൊരു പുതുവർഷം. ഏവർക്കും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ .HAPPY NEW YEAR 2025
![]()
