ഒമാൻ :മലയാളിയുടെ പ്രിയ കഥാകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ മലയാളം മിഷൻ ഒമാൻ അനുശോചനയോഗം സംഘടിപ്പിച്ചു. മസ്ക്കറ്റിലെ സി ബി ഡിയിലുള്ള അൽ ബാജ് ബുക്ക്സിൽ വച്ച് ഡിസംബർ 29 വൈകിട്ട് 8 മണിക്കാണ് ചടങ്ങ് നടന്നത്. മലയാളം മിഷൻ ഒമാൻ ചെയർമാൻ ഡോ. ജെ രത്നകുമാർ അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ പ്രവർത്തക സമിതി അംഗവും സാഹിത്യകാരനുമായ ഹാറൂൺ റഷീദ്, ഇന്ത്യൻ സ്കൂൾ മസ്ക്കറ്റ് മലയാള വിഭാഗം മേധാവി ബ്രിജി സെബാസ്റ്റ്യൻ എന്നിവർ അനുശോചന പ്രഭാഷണം നടത്തി. ഇന്ത്യൻ സ്കൂൾ ബി ഓ ഡി ഫിനാൻസ് ഡയറക്ടർ നിധീഷ് കുമാർ, മലയാളം മിഷൻ ഒമാൻ ട്രഷറർ ശ്രീകുമാർ പി നായർ, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളാ വിഭാഗം കൺവീനർ സന്തോഷ് കുമാർ, കോ കൺവീനർ വിജയൻ കെ വി, മലബാർ വിംഗ് കോ കൺവീനർ സിദ്ദിഖ് ഹസൻ, അൽ ബാജ് ബുക്ക്സ് മാനേജിംഗ് ഡയറക്ടർ പി എം ഷൗക്കത്തലി തുടങ്ങിയവർ എം ടിയുടെ സംഭാവനകൾ അനുസ്മരിച്ചു.
മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനു ചന്ദ്രൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ജോയിൻറ് സെക്രട്ടറി അനുപമ സന്തോഷ് നന്ദിയും, ജോയിൻറ് സെക്രട്ടറി രാജീവ് മഹാദേവൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
![]()
