ബുറൈദ- അൽ ഖസീം ബുറൈദ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന വണ്ടൂർ കോട്ടക്കുന്ന് തണ്ടുപാറക്കൽ വീട്ടിൽ സ്വദേശി അൻവർ സാദിഖ്(38) നിര്യാതനായി. പരേതനായ കെ.ടി അബ്ദുറഹീമിന്റെയും ആമിനയുടെയും മകനാണ്. അരാംകോ ടാങ്കർ ലോറി ഡ്രൈവറായിരുന്നു. ഭാര്യ- ഷഹാന. മകൻ- സൽമാൻ ഫാരിസ്.
ബുറൈദ കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് ചെയർമാൻ ഫൈസൽ ആലത്തൂരിൻ്റെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തീകരിച്ച് മയ്യിത്ത് ബുറൈദയിൽ കബറടക്കും.
![]()
