ആലപ്പുഴ :കായംകുളം കോൺഗ്രസ്സ് സൗത്ത് ബ്ലോക്ക് സെക്രട്ടറിയായി റിയാദിലെ മുൻ സാമൂഹിക പ്രവർത്തകൻ യൂസുഫ് കുഞ്ഞ് കായംകുളത്തിനെ നോമിനേറ്റ് ചെയ്തു.പ്രവാസ ജീവിതത്തിനൊപ്പം സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ നിറ സാനിധ്യമായിരുന്ന യൂസുഫ് കുഞ്ഞ് കായംകുളം പ്രവാസി അസോസിയേഷൻ കൃപയുടെ പ്രസിഡന്റ്, ഒ ഐ സി സി ആലപ്പുഴ ജില്ല ഭാരവാഹി, സാംസ്കാരിക സംഘടനയായ യവനിക എന്നിവയുടെ അടക്കം ചുമതലകൾ വഹിച്ചിട്ടുണ്ട്. നിലവിൽ ആലപ്പുഴ ജില്ലാ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കൂടിയാണ്.
![]()
