റിയാദ്: കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ സ്റ്റാർ പ്രിന്റിംഗ് പ്രെസ്സിന്റെ സഹകരണത്തോടെ പുറത്തിറക്കിയ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. മലാസിലെ ചെറീസ് റെസ്റ്റോറന്റിൽ വെച്ചു നടന്ന വാർഷിക പൊതുയോഗത്തിൽ കെഡിപിഎ ചെയർമാൻ ഡേവിഡ് ലൂക്ക് ഡോ. കെ.ആർ.ജയചന്ദ്രന് കോപ്പി നൽകി പ്രകാശനം നിർവ്വഹിച്ചു.പ്രസിഡന്റ് ജോജി തോമസ്, ജനറൽ സെക്രട്ടറി മുഹമ്മദ് നൗഫൽ ട്രെഷറർ രാജേന്ദ്രൻ പാലാ ,ബാസ്റ്റിൻ ജോർജ്, ബഷീർ സാപ്റ്റിക്കോ, റഫീഷ് അലിയാർ ,അൻഷാദ് ഹമീദ് ,ജയൻ കുമാരനല്ലൂർ, ജെറി ജോസഫ്, ടോം.സി.മാത്യു ,അബ്ദുൽ സലാം പുത്തൻപുര, ബിബിൻ മണിമല,ബോണി ജോയ്, അഷ്റഫ് സി.കെ ,നിഷാദ് ഷെരീഫ്, ഷിജു പായിപ്ര, ജോസഫ് പുത്തൻതറ എന്നിവർ പങ്കെടുത്തു.
![]()
