ജിദ്ദ :ജിദ്ധയിലെ കൊച്ചി കൂട്ടായ്മയുടെ 2025 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കലണ്ടർ പ്രകാശനം ചെയ്തു. കേരള ലോക സഭ എക്സിക്യൂട്ടീവ് മെമ്പർ കെ ടി എ മുനീർ കലണ്ടർ പ്രകാശനം നിർവഹിച്ചു.പ്രസിഡന്റ് സനോജ് അധ്യക്ഷത വഹിച്ചു.
കൊച്ചിൻ അക്കാദമി ഡയറക്ടർ ഷറഫു, മമ്മദ് പൊന്നാനി, സുബൈർ മുറ്റം, ഹിജാസ് കളരിക്കൽ ഹിമാൻസു, ഷാരിക്, വനിതാ അംഗങ്ങളായ സനിമ, സൈറ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കോഡിനേറ്റർ അമീഷ് സ്വാഗതവും അനീസ് നന്ദിയും പറഞ്ഞു.
![]()
