കൊറിയ : തെക്കൻ കൊറിയയിൽ വിമാനം ലാൻഡ് ചെയ്തു കഴിഞ്ഞു പൊട്ടി തെറിച്ച് 179 പേര് മരിച്ചതായി പ്രദേശിലെ വാർത്ത ചാനലുകൾ റിപ്പോർട് ചെയ്തു.ആറു ജീവനക്കാരടക്കം181 യാത്രക്കാരിൽ 2 പേര് അത്ഭുതകരമായി രക്ഷപെട്ടിട്ടുണ്ട്.
തായ്ലന്‍ഡില്‍നിന്ന് മടങ്ങിയ ജെജു എയര്‍ലൈന്‍സിന്റെ ബോയിംഗ് 737-8 എഎസ് വിമാനമാണ് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മുവാന്‍ വിമാനത്താവളത്തില്‍ തകര്‍ന്നു വീണത്.
വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരില്‍ 173 പേര് ദക്ഷിണ കൊറിയക്കാരാണ്. തായ്ലന്റുകാരായ രണ്ടു യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു. പ്രാദേശിക സമയം രാവിലെ 9.7 മണിയ്ക്കായിരുന്നു അപകടം. തകര്‍ന്ന വിമാനം അഗ്നിക്കിരയാവുകയായിരുന്നു. തായ്ലന്ഡിലെ ബാങ്കോക്കില്‍ നിന്ന് മടങ്ങിയ വിമാനം മുവാന്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ഹൈഡ്രോളിക് ഗീയര്‍ തകരാറിലായതിനെ തുടര്‍ന്ന് ബെല്ലി ലാന്‍ഡിങ് ആണ് വിമാനം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
![]()
