റിയാദ് : റിയാദിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായ ചാക്കോച്ചൻ ലവേഴ്സ് ആൻഡ്സ് ഫ്രണ്ട്സ്ന്റെ സമയോചിതമായ ഇടെപടൽ കൊണ്ട് 3 മലയാളികൾ നാടണഞ്ഞു .നാട്ടിലെ ഏജൻസിയുടെ ചതി കാരണം റിയാദിലെ സ്വകാര്യ കമ്പനിയിൽ എത്തിയ ബുദ്ധിമുട്ടിലായി മജീദ് വൈക്കം,രതീഷ് കണ്ണൂർ, അബുബക്കർ പെരുംമ്പവൂർ എന്നിവരാണ് നാടെത്തിയത് .എഗ്രിമെന്റിൽ പറഞ്ഞ ശമ്പളം ലഭിക്കാതെയും ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടിയ അവസ്ഥയിൽ ഇവരെ കണ്ട അനിലൻ തലശേരി ചാക്കോച്ചൻസ് കൂട്ടായ്മ കോഡിനേറ്ററായ സിയാദ് വർക്കലയുടെ ശ്രദ്ധയിൽ വിഷയം എത്തിച്ചു.തുടർന്ന് പ്രസിഡന്റ് പ്രെഡിൻ അലക്സ്, സെക്രട്ടറി സജീർ എന്നിവരോടൊപ്പം എമ്ബസി വഴി നിയമ നടപടിക്കുള്ള സഹായം നൽകി.മനാൽ സൂപ്പർ മാർക്കറ്റ് മാനേജ്മെന്റ് അസൂക്ക ,നൗഫൽ,മീം സൂപ്പർ മാർക്കെറ്റിലെ ജാസിർ എന്നിവരുടെ സഹായത്താൽ റിയാദിൽ നിന്നും 120 കിലോമീറ്റർ അകലെയുള്ള ഇവരുടെ താമസ സ്ഥലത്തേക്ക് പലവ്യഞ്ജന സാധനങ്ങൾ അടക്കുമുള്ളവ എത്തിച്ചു കൈത്താങ്ങാകാൻ കൂട്ടയ്മക്ക് കഴിഞ്ഞു.നിയമ നടപടി ക്രമങ്ങൾ എംബസി ഉദ്യോഗസ്ഥർക്കൊപ്പം ചേർന്ന് പൂർത്തിയാക്കതിനെ തുടർന്നും മൂവർസംഘം നാട്ടിലെത്തി
![]()
