റിയാദ് :ഡ്രൈവേഴ്സ് കൂട്ടായ്മയായ സേഫ് വേ സാന്ത്വനം മറൈൻ ഓഷ്യൻ ലോജിസ്റ്റിക്സിന്റെ സഹകരണത്തോടെ പുറത്തിറക്കിയ പുതുവർഷ കലണ്ടർ 2025 പ്രകാശനം ചെയ്തു.
സ്വാദ് റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ സേഫ് വേ എക്സിക്യൂട്ടീവ് അംഗം അഷറഫ് കുക്കു കൂട്ടായ്മയിലെ അംഗമായ നിസാർ കരുനാഗപ്പള്ളിക്ക് കൈമാറിയാണ് കലണ്ടർ പ്രകാശനം നിർവഹിച്ചത്.
ചാരിറ്റി ചെയർമാൻ മുസ്ത്തഫ ചെറുപ്പുളശ്ശേരി ,മെമ്പർമാരായ അഷറഫ് കൂടത്തായി ,സുബൈർ കാരാടി ,ഗഫൂർ വേങ്ങര ,അസ്ലം ഊരല്ലൂർ ,ഷജിൽ കൊല്ലം തുടങ്ങിയവർ സംബന്ധിച്ചു.
![]()
