ബുറൈദ :മതേതര മനസ്സിന് കാവലിരിക്കാൻ ഓരോ ജനാധിപത്യ മതേതര ബോധമുള്ളവർ തയ്യാറാകണമെന്ന് റിഹാസ് പുലാമന്തോൾ ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് റിഹാസ് പുലാമന്തോൾ അഭിപ്രായപ്പെട്ടു. സാമൂഹ്യ സുരക്ഷക്ക് ധാർമിക ജീവിതം എന്ന ശീർഷകത്തിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി മതം ധാർമികത സമൂഹം എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആസുരമായ പുതിയ കാലത്ത് ചരിത്രത്തിന്റ സഹൃദധാരകൾ ജീവിപ്പിക്കണമെന്ന് സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ആവശ്യപ്പെട്ടു. സമൂഹത്തെ ധാർമിക വത്കരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പ്രോഗ്രാമിൽ ഹസ്ക്കർ ഓതായി അദ്യക്ഷത വഹിച്ചു.
പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ഐ എസ് എം കേരള സംസ്ഥാന വൈസ് പ്രസിഡന്റ് റിഹാസ് പുലാമന്തോളിന് സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ബുറൈദ നൽകുന്ന ഉപഹാരം അബ്ദുറഹീം ഫാറൂഖി കൈമാറി.
സക്കീർ പത്തറക്കൽ(ഒഐസിസി )സുരേഷ് ബാബു (ഖസീം പ്രവാസി സംഗം )സക്കീർ മാടാല (കെഎംസിസി )എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു
ഫായിസ് അനീസിന്റെ ഖിറാഅത്തോട് ആരംഭിച്ച പ്രോഗ്രാമിൽ റിയാസ് വയനാട് സ്വാഗതവും സുൽഫീക്കർ ഒറ്റപ്പാലം നന്ദിയും പറഞ്ഞു
![]()
